സാംസ്‌കാരിക യാത്രക്ക് കാഞ്ഞങ്ങാട്ട് ഉജ്ജ്വല സ്വീകരണം
Sep 20, 2012, 18:04 IST
കാഞ്ഞങ്ങാട്: 'സമ്പന്ന പൈതൃകം സൗഹൃദ കേരളം' എന്ന സന്ദേശവുമായി കേരള ഫോക്‌ലോര്‍ അക്കാദമി, പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക യാത്രക്ക് കാഞ്ഞങ്ങാട്ട് ഉജ്ജ്വല സ്വീകരണം നല്‍കി. അന്യം നിന്നുപോകുന്ന നാടന്‍ കലകളുടെ പൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഈ മാസം നാലിന് തിരുവനന്തപുരത്തുനിന്നാണ് യാത്ര തുടങ്ങിയത്. മാന്തോപ്പ് മൈതാനിയില്‍ ജനപ്രതിനിധികളും കലാകാരന്മാരും ചേര്‍ന്ന് സാംസ്‌കാരിക ഘോഷയാത്രയെ ടൗണ്‍ ഹാളിലേക്ക് ആനയിച്ചു.
സാംസ്‌കാരിക സമ്മേളനം തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹ്മദ് സാംസ്‌കാരിക യാത്രാ സന്ദേശം നല്‍കി. സെക്രട്ടറി എം. പ്രതീപ് കുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ, എ.എം. ശ്രീധരന്‍, പി.പി. ദാമോദരന്‍, എം. ഹസിനാര്‍, മയ്യിച്ച പി. ഗോവിന്ദന്‍, മടിക്കൈ കമ്മാരന്‍, സന്തോഷ്പനയാല്‍, അഡ്വ. പി. നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ പ്രസംഗിച്ചു.
അന്യം നിന്നുപോകുന്ന നാടന്‍ കലകളുടെ പരിപോഷണം നാടന്‍ കലാകാരന്മാര്‍ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പൈതൃക കലകളുടെ വിവര ശേഖരണം തുടങ്ങിയ ദൗത്യങ്ങളാണ് സാംസ്‌കാരിക യാത്രകൊണ്ട് ലക്ഷ്യമിടുന്നത്.

Keywords: Kerala Folklore, Message Rally, Reception, Kanhangad, Kasaragod