city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി രാഷ്ട്രീയ പ്രചരണ ജാഥയ്ക്ക് കാഞ്ഞങ്ങാട് ഉജ്ജ്വല സ്വീകരണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/05/2015) ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി നയിക്കുന്ന രാഷ്ട്രീയ പ്രചരണ യാത്രയ്ക്ക് കാഞ്ഞങ്ങാട് ഉജ്വല സ്വീകരണം. കോട്ടച്ചേരിയില്‍ നടന്ന സ്വീകരണയോഗത്തില്‍ അജയകുമാര്‍ നെല്ലിക്കാട്ട് അധ്യക്ഷത വഹിച്ചു.

നികുതി വെട്ടിപ്പുകാര്‍ക്കും വിദേശ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും നരേന്ദ്രമോഡി സര്‍ക്കാരിനെ ഭയമാണെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് വ്യക്തമാക്കി. സാധാരണക്കാരന് ഉപകാരപ്രദമാകുന്ന ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ യഥാര്‍ത്ഥ വസ്തുത അവര്‍ മനസിലാക്കാതിരിക്കാന്‍ ഇവിടുത്തെ ഇടതു- വലതു രാഷ്ട്രീയ ബുദ്ധിജീവികള്‍ കള്ളപ്രചരണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് ബിജെപി ജില്ലകള്‍ തോറും ഇത്തരം പ്രചരണ യാത്രകള്‍ നടത്തുന്നത്.

ഭൂമി ഏറ്റെടുക്കല്‍ ബില്‍ പ്രകാരം സാധാരണക്കാരനാണ് നേട്ടം. നിലവില്‍ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ മാര്‍ക്കറ്റ് വിലയും 30 ശതമാനം ആശ്വാസ തുകയുമാണ് ഉടമയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ പുതിയ ബില്‍ പ്രാവര്‍ത്തികമാക്കുന്നതോടെ നിലവിലുള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ നാലിരട്ടി തുകയാണ് ഉടമയ്ക്ക് ലഭിക്കാന്‍ പോകുന്നത്. ഇത് ഭൂമാഫിയകള്‍ക്ക് എതിരാകുമെന്നതിനാലാണ് ഇവരുടെ സമ്മര്‍ദത്താല്‍ ഇടതു- വലതു മുന്നണി നേതാക്കള്‍ നുണപ്രചരണങ്ങള്‍ നടത്തുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

ഭൂമിയില്ലാത്ത സാധാരണക്കാരന് ഏക്കറുകണക്കിന് ഭൂമിയുള്ള ഭൂവുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുമെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍ പ്രതിരോധം, റോഡ് എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ ഈ നിയമം ബാധകമല്ല. ഒരുമാസം ഒരു രൂപ അടച്ച് ഒരു വര്‍ഷം രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പദ്ധതി, ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മുദ്രാ ബാങ്ക് തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുന്നണികളുടേയും കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഈ തിരിച്ചറിവ് ബിജെപിയുടെ വോട്ടായി മാറുമെന്നും ജില്ലാ സമിതി അംഗം ശ്രീധരന്‍ കാരാക്കോട് പറഞ്ഞു. ഇപ്പോള്‍ ഇരുമുന്നണികളും ആവേശത്തോടെ ബിജെപി സര്‍ക്കാരിനെതിരെ പ്രയോഗിക്കുന്ന മീനാകുമാരി കമ്മീഷനില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കാര്യങ്ങള്‍ കോണ്‍ഗ്രസ് പറഞ്ഞുകൊടുത്ത് ചെയ്യിച്ചതാണെന്ന കാര്യം ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവ്വല്‍ ദാമോദരന്‍, പി.ആര്‍.സുനില്‍, പി.രമേശ് സംബന്ധിച്ചു. സി.കെ.വത്സന്‍ സ്വാഗതം പറഞ്ഞു.

മഡിയനില്‍ ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ മാവുങ്കാല്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.കുട്ടന്‍, ശ്രീധരന്‍ കാരാക്കോട് സംബന്ധിച്ചു. എ.കെ. സുരേഷ് സ്വാഗതം പറഞ്ഞു. കോതോട്ട് പാറയില്‍ നടന്ന സ്വീകരണയോഗത്തില്‍ ശങ്കരന്‍ വാഴക്കോട് അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ ബളാല്‍, മടിക്കൈ കമ്മാരന്‍, പി.ആര്‍. സുനില്‍ സംസാരിച്ചു. എം.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കേന്ദ്രപദ്ധതികള്‍ യുഡിഎഫ് സര്‍ക്കാറും ഭരണകര്‍ത്താക്കളും അട്ടിമറിക്കുന്നു: എ.എന്‍.രാധാകൃഷ്ണന്‍

തൃക്കരിപ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാറും ഭരണകര്‍ത്താക്കളും അട്ടിമറിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. രാഷ്ട്രീയ പ്രചരണ ജാഥ തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളോട് യുഡിഎഫ് മുഖം തിരിക്കുകയാണ്. ഇവിടെ മദ്യശാലകള്‍ തുക്കുന്നതും അടക്കുന്നതുമാണ് ചര്‍ച്ചചെയ്യുന്നത്.  ഇവിടെ തീരദേശ മത്സ്യതൊഴിലാളികള്‍ പട്ടിണിയിലാണ്. ഇതേ സമയം ഗുജറാത്തില്‍ ഇവര്‍ ജീവിക്കുന്നത് സമ്പന്നരായാണ്. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍പെടുത്തി രണ്ട് തുറമുഖങ്ങളാണ് ജില്ലയില്‍ ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കുന്നത്. ഇരു മുന്നണികളും ബിജെപിയെ ചിത്രീകരിക്കുന്നത് ന്യൂനപക്ഷ വിരുദ്ധരായിട്ടാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്നത് ഗുജറാത്തില്‍ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂവാരത്ത് മനോഹരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന്‍, ബിജെപി ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍, ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഹരീഷ് കുമാര്‍ സംബന്ധിച്ചു. എ.വി.സുകുമാരന്‍ സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബിജെപി രാഷ്ട്രീയ പ്രചരണ ജാഥയ്ക്ക് കാഞ്ഞങ്ങാട് ഉജ്ജ്വല സ്വീകരണം


Keywords : Kanhangad, Kerala, BJP, Programme, Reception, Kasaragod, Inauguration, Rashtriya Pracharana Yathra, P. Suresh Kumar Shetty. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia