16 കാരിയെ ഗര്‍ഭിണിയാക്കി മുങ്ങിയ പ്രതി ഒരുവര്‍ഷത്തിനു ശേഷം പിടിയില്‍
Mar 22, 2012, 16:31 IST
കാഞ്ഞങ്ങാട് : 16 കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്ഭിണിക്കി മുങ്ങിയ ഹോട്ടല്‍ ജീവനക്കാരനെ ഒരു വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മാണിക്കോത്ത് ക്വാര്‍ട്ടേഴ്സില്‍ കുടുംബ സമേതം താമസിക്കുന്ന പത്തനം തിട്ട സ്വദേശി സാബു എന്ന എച്ച് സാബിറിനെയാണ് (39) ഹൊസ്ദുര്‍ഗ് സിഐ കെ.വി.വേണുഗോപാല്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സാബു താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന 16 കാരി പെണ്‍കുട്ടി ഒരു വര്‍ഷം മുമ്പാണ് പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ സാബു നാടുവിട്ടു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തുവെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അതിനിടെ പെണ്‍കുട്ടി പ്രസവിച്ചു. ഒളിവില്‍ കഴിയുകയായിരുന്ന സാബു ഈയിടെ കാഞ്ഞങ്ങാട്ടെത്തിയതോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Kanhangad, Arrest, Youth, Girl, Rape, case







