ബലാല്‍സംഗ കേസ് പ്രതി പരാതിക്കാരിയെ വീണ്ടും പീഡിപ്പിച്ചതായി പരാതി
Aug 30, 2012, 15:00 IST
കാഞ്ഞങ്ങാട്: ബലാല്‍സംഗ കേസില്‍ വിചാരണ നേരിടുന്ന യുവാവ് പരാതിക്കാരിയായ യുവതിയെ വീണ്ടും ബലാല്‍സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
രാജപുരം കുണ്ടുപ്പള്ളിയിലെ അഷ്റഫ്(21) ആണ് അറസ്റ്റിലായത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ദളിത് യുവതിയാണ് ബലാല്‍സംഗത്തിന് ഇരയായത്.
യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് അഷ്റഫ് കാലുമാറുകയും യുവതി നല്കിയ പരാതി പ്രകാരം 2010ല്‍ രാജപുരം പോലീസ് ബലാല്‍സംഗത്തിനു കേസെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അറസ്റ്റിലായ അഷ്റഫ് ഏറെക്കാലത്തിനു ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. അതിനു ശേഷം അഷ്റഫ് വീണ്ടും പൂര്വ്വകാമുകിയുമായി ലോഹ്യത്തിലാവുകയും പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി വീണ്ടും പരാതിയുമായി രാജപുരം പോലീസിനെ സമീപിച്ചത്.

Keywords: Kanhangad, Rape, Case, Molestation, Police, Rajapuram.