മാനഭംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി നടുവൊടിഞ്ഞ് ആശുപത്രിയില്‍
Jan 30, 2012, 17:39 IST
നീലേശ്വരം: മാനഭംഗം ചെറുക്കുന്നതിനിടെ യുവതിയെ അയല്‍വാസി തള്ളിവീഴ്ത്തി. നടുവൊടിഞ്ഞ നിലയില്‍ യുവതിയെ നീലേശ്വരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചായ്യോം മാനൂരിയിലെ മാധവിയുടെ മകള്‍ ഗിരിജയ്ക്കാണ് (30) പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം ഗിരിജയെ ഗംഗാധരന്‍ നടവഴിയില്‍വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞപ്പോള്‍ ഗിരിജയെ ഗംഗാധരന്‍ തള്ളിവീഴ്ത്തുകയാണുണ്ടായത്.
Keywords: Nileshwaram, Kanhangad, Kasaragod, Rape Attempt