city-gold-ad-for-blogger

റംഷീദിന്റെ മരണം: ദുരൂഹത അകറ്റണമെന്ന് യൂത്ത് ലീഗ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2014) അജാനൂര്‍, കൊളവയലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വി. റംഷീദി (20)ന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്ല പടന്നക്കാട് യോഗം ഉദ്ഘാടനം ചെയ്തു. യു.വി ഇല്യാസ് അധ്യക്ഷത വഹിച്ചു. വണ്‍ ഫോര്‍ അബ്ദുല്ല സംസാരിച്ചു. നൗഷാദ് കൊത്തിക്കാല്‍ സ്വാഗതവും ഹംസ കൊളവയല്‍ നന്ദിയും പറഞ്ഞു.

ഒക്ടോബര്‍ 16ന് അര്‍ധരാത്രി മുക്കൂട്, ജീലാനി നഗറിലെ റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ചു മരിച്ച നിലയിലാണ് റംഷീദിനെ കണ്ടെത്തിയത്. റംഷീദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ കണ്ട മുറിവുകളാണ് സംശയത്തിനു ഇടയാക്കിയത്. റംഷീദിന്റെ ശരീരത്തില്‍ 18 ഓളം മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

റംഷീദിന്റെ മരണം: ദുരൂഹത അകറ്റണമെന്ന് യൂത്ത് ലീഗ്


Keywords:  Kanhangad, Kasaragod, Ajanur, Youth League, Death, Inauguration, Welcome ceremony, Electricity, Postmortem report.  

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia