റംഷീദിന്റെ അപകട മരണം; ദുരൂഹത നീങ്ങിയില്ല
Oct 17, 2014, 17:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2014) കൊളവയലിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദിനെ (20) അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. മരണം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുകയാണ്.
ബുധനാഴ്ച അര്‍ധ രാത്രിയോടെ ചിത്താരി മുക്കൂടിലുണ്ടായ അപകടത്തില്‍ റംഷീദ് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ എങ്ങനെയാണ് ബൈക്ക് അപകടത്തില്‍ പെട്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം കൂടെയുള്ളവര്‍ക്ക് നല്‍കാന്‍ കഴിയാത്തത് അപകടം സംബന്ധിച്ച ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഫോറന്‍സിക് വിദഗ്ധര്‍ അപകട സ്ഥലം വെള്ളിയാഴ്ച സന്ദര്‍ശിക്കും. അതേസമയം റംഷീദിന്റേത് അപകട മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. എന്നാല്‍ റംഷീദിന്റെ മുഖത്തും മറ്റുമുണ്ടായ മാരക മുറിവുകളാണ് അപകടം സംബന്ധിച്ച ദുരൂഹത ഇരട്ടിപ്പിക്കുന്നത്. റംഷീദിന്റെ വാരിയെല്ലിന് സാരമായ പരിക്കുള്ളതായും രക്തക്കുഴല്‍ മുറിഞ്ഞതായും കണ്ടെത്തിയിരുന്നു. ശ്വാസകോശത്തിലേക്കുള്ള രക്ത പ്രവാഹം നിലച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും വിവരമുണ്ട്. മരണം സംബന്ധിച്ച് സംശയം ഉയര്‍ന്നതിനാല്‍ വിദഗ്ധ അന്വേഷണത്തില്‍ മാത്രമേ ദുരൂഹത നീക്കാനാകൂ എന്ന ഉറച്ച വിശ്വസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ബുധനാഴ്ച രാത്രി 12 മണിയോടെ സുഹൃത്തുക്കളായ അഫ്‌സലും ഖലീലും റംഷീദിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷം 12.30ന് മുക്കൂട് ജീലാനിയ പള്ളിക്ക് സമീപം റംഷീദിനെ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ തൊട്ടടുത്ത മതിലില്‍ ഇടിച്ച നിലയിലും കണ്ടെത്തിയിരുന്നു. മാരുതി കാര്‍ ഇടിച്ചാണോ അപകടമുണ്ടായതെന്നും സംശയമുണ്ട്.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച മൂന്നര മണിയോടെ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വസതിയിലെത്തിച്ചു. അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം തെക്കേപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related News:
ബൈക്ക് യാത്രക്കാരനായ യുവാവ് അപകടത്തില്‍ മരിച്ചു; ദുരൂഹത, 2 പേര്‍ കസ്റ്റഡിയില്‍
Keywords : Kanhangad, Kerala, Accident, Death, Investigation, Injured, Police, Friend, Ramsheed.