എ.ബി.വി.പി. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനം
Jul 17, 2012, 17:58 IST
കാഞ്ഞങ്ങാട്: ചെങ്ങന്നൂരില്‍ എ.ബി.വി.പി. പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി വിശാലിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും പ്രകടനം നടത്തി.
കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്നും ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് വേലായുധന് കൊടവലം ഉദ്ഘാടനം ചെയ്തു. എ ബി വി പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജുല്‍ അധ്യക്ഷത വഹിച്ചു. ടി ബാബു, ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഗോവിന്ദന് ഓട്ടക്കാനം, രാജന്‍ പിലിക്കോട്, വിനോദ് തൈക്കടപ്പുറം, ഉണ്ണികൃഷ്ണന്, കെ ഭാസ്കരന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കാസര്‍കോട് കറന്തക്കാട് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്ഡ് പരിസരത്ത് സമാപിച്ചു. വൈകീട്ട് ബി.ജെ.പിയുടെ നേതൃത്വത്തിലും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എബിവിപി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പഠിപ്പ് മുടക്കി.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എബിവിപി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പഠിപ്പ് മുടക്കി.
Keywords: Kanhangad, Rally, Chenganoor Murder, A.B.V.P Rally