രാജ്‌മോഹനനും ജയകുമാറും ജില്ലാ ജഡ്ജിമാര്‍
Jan 19, 2012, 10:40 IST
Rajmohan |
പത്തനംതിട്ട ജില്ലയിലെ തടിയൂര്‍ സ്വദേശിയാണ് രാജ്‌മോഹനന്‍. 1992ല്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. കൊല്ലം, മാവേലിക്കര, കോട്ടയം, കരുനാഗപ്പള്ളി, റാന്നി എന്നിവിടങ്ങളില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റായി പ്രവര്‍ത്തിച്ചു. കോട്ടയത്ത് സബ്ജഡ്ജിയായും എറണാകുളത്ത് അഡീഷണല്‍ സി.ജെ.എം.ആയും സേവനമനുഷ്ഠിച്ചു. കഴിഞ്ഞവര്‍ഷം മെയിലാണ് കാസര്‍കോട് സി.ജെ.എം. ആയത്. ഭാര്യ: ഇ.വി.ശോഭന. മക്കള്‍: ശ്രീജിത്ത്, ശ്രീരാജ്.
ആലപ്പുഴ മുതുകുളം സ്വദേശിയാണ് ജയകുമാര്‍. മുതുകുളം ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്ന പരേതനായ പി.കെ.ശ്രീധരന്‍ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനാണ്. 1992 ല്‍ ചേര്‍ത്തല മുന്‍സീഫായാണ് ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചത്. അമ്പലപ്പുഴ, നെടുമങ്ങാട്, കോട്ടയം, പുനലൂര്‍, തൃശ്ശൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ മുന്‍സീഫ് മജിസ്‌ട്രേറ്റായും കൊട്ടാരക്കരയിലും കൊല്ലത്തും സബ്ജഡ്ജിയായും പ്രവര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷം മെയ് 11 മുതലാണ് ഹൊസ്ദുര്‍ഗ്ഗ് സബ്ജഡ്ജിയായി സ്ഥാനമേറ്റത്. ഭാര്യ:എസ്.ഡി.സിന്ധു, മക്കള്‍: ഡോ. സ്വാതി, സേതു.
Keywords: kasaragod, Kanhangad, District judge, Rajmohan, Jayakumar