രാജധാനി കവര്‍ച്ച: പ്രത്യേക സ്‌ക്വാഡ് നിലവില്‍ വന്നു
Dec 31, 2011, 14:20 IST
കാഞ്ഞങ്ങാട്: നഗരത്തിലെ പ്രമാദമായ രാജധാനി ജ്വല്ലറി കവര്‍ച്ചാകേസിന്റെ പുനരന്വേഷണത്തിന് എ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് നിലവില്‍ വന്നു. കോടതി നിര്‍ദ്ദേശമനുസരിച്ചാണ് ഈ നടപടി. കാഞ്ഞങ്ങാട് എ എസ് പി മഞ്ജുനാഥ്, നീലേശ്വരം സി ഐ സി കെ സുനില്‍ കുമാര്‍, വെള്ളരിക്കുണ്ട് സി ഐ എം വി അനില്‍കുമാര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ പ്രകാശന്‍ നീലേശ്വരം, ഒ ടി ഫിറോസ്, ഉണ്ണികൃഷ്ണന്‍, പി വി രഘുനാഥന്‍ എന്നിവരടങ്ങുന്നതാണ് പ്രത്യേക സ്‌ക്വാഡ്. ഡി ജി പിയു ടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലാ പോലീസ് സൂപ്രണ്ട് ടി ശ്രീശുകനാണ് സ്‌ക്വാഡിന് രൂപം നല്‍കിയത്. സ്‌ക്വാഡ് കാഞ്ഞങ്ങാട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
ഈ കേസിലെ മുഖ്യപ്രതിയായ ബളാല്‍ കല്ലഞ്ചിറ അരീക്കരയിലെ അബ്ദുള്‍ ലത്തീഫ്, കാഞ്ഞങ്ങാട് ആവിയിലെ താഹിറ, ശ്രീകൃഷ്ണ മന്ദിര്‍ റോഡില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍, അജാനൂര്‍ കടപ്പുറം മത്തായി മുക്കിലെ ഷാജി, ഒലവക്കോട് സ്വദേശി നൗഷാദ് എന്നിവരെ പോലീസ് തുടക്കത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്.
2010 ഏപ്രില്‍ 14 ന് ഉച്ചയ്ക്കാണ് രാജധാനി ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍വശത്തെ ചുമര് കുത്തിത്തുരന്ന് 15 കിലോ സ്വര്‍ണ്ണാഭരണങ്ങളും 75,000 രൂപയും കൊള്ളയടിച്ചത്. ജ്വല്ലറി ജീവനക്കാര്‍ ജുമാഅ നമസ്‌കാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് പോയ സമയത്താണ് ജ്വല്ലറിക്കകത്ത് നിന്നും സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്. അന്നത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ജോസിചെറിയാന്‍,അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐയും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുമായ കെ അഷ്‌റഫ്, സി ഐമാരായ ബാലകൃഷ്ണന്‍, സി കെ സുനില്‍ കുമാര്‍, ഡി വൈ എസ് പി വിക്രം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് രാജധാനി ജ്വ ല്ലറി കേസില്‍ അന്വേഷണം നടത്തി വിവിധ ഘട്ടങ്ങളിലായി പ്രതികളെ പിടികൂടിയത്.
പ്രതികള്‍ കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും ധനകാര്യ സ്ഥാപനങ്ങളില്‍ പണയംവെച്ച ഏഴരക്കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ജ്വല്ലറിയില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളില്‍ ബാക്കിയുള്ള ഏഴരക്കിലോ സ്വര്‍ണ്ണം കണ്ടെത്താ ന്‍ ആദ്യത്തെ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കുറ്റപത്രം തിടുക്കത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചത് വിമര്‍ശന വിധേയമായിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജ്വല്ലറിയുടമ അബ്ദുള്‍ കരീം കോളിയാടാണ് കോടതിയെ സമീപിച്ചത്.

Keywords: Kasaragod, Kanhangad, Rajadhani-jewellery, kavarcha,