രജനിയുടെ കൊല: മൃതദേഹം കുഴിച്ചിടാന്‍ തൂമ്പ നല്‍കിയ ആളുള്‍പ്പെടെ 5 പേരുടെ മൊഴിയെടുക്കും
Nov 11, 2014, 12:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.11.2014) ചെറുവത്തൂരിലെ മദര്‍ തെരേസ ഹോം നഴ്‌സിംഗ് സ്ഥാപന നടത്തിപ്പുകാരി തൃക്കരിപ്പൂര്‍ ഒളവറയിലെ രജനി (34)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് സാക്ഷികളില്‍ നിന്നും പോലീസ് മൊഴിയെടുക്കും.
രജനിയുടെ മൃതദേഹം നീലേശ്വരം കുണിച്ചിറയില്‍ കുഴിച്ചുമൂടാന്‍ തൂമ്പ നല്‍കിയ ആളുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാണ് പോലീസ് നീക്കം ആരംഭിച്ചത്.
കേസിലെ പ്രതിയായ സതീശന് തൂമ്പ നല്‍കിയ കാര്യം വീട്ടുകാര്‍ നേരത്തെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. രജനിയെ കൊലപ്പെടുത്തിയതറിയാതെ ചിലര്‍ സതീശന് സഹായം ചെയ്തുകൊടുത്തിരുന്നു. ഇവരെ പോലീസ് മുഖ്യസാക്ഷികളാക്കി മൊഴിയെടുത്തിട്ടുണ്ട്.
ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രജനിയുടെ പിതാവിനെയാണ് കേസില്‍ മുഖ്യസാക്ഷിയാക്കിയിട്ടുള്ളത്.

Related News:
രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്
Keywords : Kanhangad, Kasaragod, Murder, Police, Court, Rajani, Satheeshan.