രജനി വധം: തന്നെ സതീശന്‍ കേസില്‍ കുടുക്കിയത് പകപോക്കാനെന്ന് ബെന്നി
Nov 1, 2014, 18:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2014) രജനി വധക്കേസില്‍ തന്നെ സതീശന്‍ കുടുക്കിയതെന്ന് പകപോക്കാനാണെന്ന് കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി മദര്‍ തെരേസ ഹോം നഴ്‌സിംഗ് സ്ഥാപന ഉടമ ബെന്നി. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീശന്‍ തനിക്കെതിരെ പകപോക്കാനായി പോലീസില്‍ മൊഴി നല്‍കുകയായിരുന്നുവെന്നും കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ കണ്ണൂര്‍ വടകര സ്വദേശിയായ ബെന്നി പറയുന്നു. വ്യക്തമായ തെളിവില്ലാതെയാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബെന്നി പറഞ്ഞു.
രജനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിച്ച സംഭവത്തില്‍ ബെന്നിക്കും പങ്കുണ്ടെന്ന സതീശന്റെ മൊഴി പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെന്നിയെ കോടതി റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് സബ്ജയിലിലേക്ക് അയച്ചു.
രജനിയുടെ മൃതദേഹം സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ ഒന്നാം പ്രതി സതീശനും ബെന്നിയും ചേര്‍ന്ന് വാനില്‍ കയറ്റുകയും തുടര്‍ന്ന് കണിച്ചിറയിലെത്തിച്ച് കുഴിവെട്ടി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
വെള്ളിയാഴ്ചയാണ് ബെന്നിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ സതീശന്റെ പേരിലായിരുന്നു ഹോം നഴ്‌സിംഗ് സ്ഥാപനത്തിന്റെ ചെറുവത്തൂര്‍ ശാഖയുടെ ഓഫീസ് രജിസ്‌ട്രേഷന്‍. ഇത് ബെന്നി ഇടപെട്ട് രജനിയുടെ പേരിലാക്കിയിരുന്നു.
ഇതിന്റെ പേരില്‍ സതീശന്‍ സ്ഥാപനത്തില്‍ മദ്യലഹരിയിലെത്തി പലപ്പോഴും രജനിയോടും മറ്റു ജീവനക്കാരോടും മോശമായ രീതിയില്‍ പെരുമാറിയിരുന്നു. നേരത്തെ രജനി ഇടനിലക്കാരിയായി നിന്ന് സതീശന്‍ ബെന്നിക്ക് മൂന്ന് ലക്ഷം രൂപ കടം നല്‍കിയിരുന്നു. ഈ പണം തിരിച്ചുതരണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
രജനിയുടെ കൊലപാതകം: ബെന്നി പോലീസ് കസ്റ്റഡിയില്‍
രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്
രജനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിച്ച സംഭവത്തില്‍ ബെന്നിക്കും പങ്കുണ്ടെന്ന സതീശന്റെ മൊഴി പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെന്നിയെ കോടതി റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് സബ്ജയിലിലേക്ക് അയച്ചു.
രജനിയുടെ മൃതദേഹം സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ ഒന്നാം പ്രതി സതീശനും ബെന്നിയും ചേര്‍ന്ന് വാനില്‍ കയറ്റുകയും തുടര്‍ന്ന് കണിച്ചിറയിലെത്തിച്ച് കുഴിവെട്ടി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
വെള്ളിയാഴ്ചയാണ് ബെന്നിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ സതീശന്റെ പേരിലായിരുന്നു ഹോം നഴ്‌സിംഗ് സ്ഥാപനത്തിന്റെ ചെറുവത്തൂര്‍ ശാഖയുടെ ഓഫീസ് രജിസ്‌ട്രേഷന്‍. ഇത് ബെന്നി ഇടപെട്ട് രജനിയുടെ പേരിലാക്കിയിരുന്നു.
ഇതിന്റെ പേരില്‍ സതീശന്‍ സ്ഥാപനത്തില്‍ മദ്യലഹരിയിലെത്തി പലപ്പോഴും രജനിയോടും മറ്റു ജീവനക്കാരോടും മോശമായ രീതിയില്‍ പെരുമാറിയിരുന്നു. നേരത്തെ രജനി ഇടനിലക്കാരിയായി നിന്ന് സതീശന്‍ ബെന്നിക്ക് മൂന്ന് ലക്ഷം രൂപ കടം നല്‍കിയിരുന്നു. ഈ പണം തിരിച്ചുതരണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
Related News:
Keywords : Kanhangad, Kasaragod, Kerala, Murder, Case, Accuse, Rajani, Satheeshan, Benny, Rajani's death: Benny says, he was trapped.