രജനിക്കും സതീശനും ബാധ്യത 3 ലക്ഷം; സ്ഥാപന ഉടമയെ ചോദ്യം ചെയ്തു
Oct 27, 2014, 16:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.10.2014) ചെറുവത്തൂരിലെ സ്വകാര്യ ഹോം നഴ്‌സിംഗ് സ്ഥാപന നടത്തിപ്പുകാരി തൃക്കരിപ്പൂര്‍ ഒളവറയിലെ രജനി (35) യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കേസിലെ പ്രതിയായ സതീശനും രജനിയും ഹോം നഴ്‌സിംഗ് സ്ഥാപന ഉടമ വടകര സ്വദേശിയും തമ്മില്‍ മൂന്ന് ലക്ഷം രൂപയുടെ ഇടപാട് നടന്നതായുള്ള വിവരമാണ് പുറത്തുവന്നത്.
രജനിയുടെ ഉറപ്പിന്‍മേല്‍ പ്രതി സതീശന്‍ സ്ഥാപന ഉടമ വടകരയിലെ ബെന്നിക്ക് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു. ഈ പണം പിന്നീട് സതീശന് ബെന്നി തിരിച്ചു നല്‍കിയില്ല. ഇതിന്റെ പേരില്‍ രജനിയും സതീശനും തമ്മില്‍ നിരന്തരം വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇത് കയ്യാങ്കളിയിലും കലാശിച്ചിരുന്നു. ഇതായിരിക്കാം സതീശനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് രജനി നിരന്തരമായി ആവശ്യപ്പെട്ടതോടെയാണ് സതീശന്‍ രജനിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി സതീശന്‍ പോലീസില്‍ നേരത്തെ മൊഴി നല്‍കിയിട്ടുള്ളത്.
കേസില്‍ ബെന്നിയെ പോലീസ് ചോദ്യം ചെയ്തു. ഇയാളെ പോലീസ് പിന്നീട് വിശദമായി ചോദ്യം ചെയ്യും. കൊല നടത്തിയ ചെറുവത്തൂരിലെ കെട്ടിടത്തിലും കുഴിച്ചുമൂടിയ കണിച്ചിറയിലും പ്രതിയെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. കൊല നടത്താന്‍ സതീശന് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്
Keywords : Kanhangad, Dead body, Murder, Case, Accuse, Police, Investigation, Woman, Kasaragod, Kerala, Rajani, Satheeshan, Benny.
Advertisement: