രജനി വധം: സതീശനെതിരെ കുറ്റപത്രം സമര്‍പിച്ചു
Jan 10, 2015, 11:43 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10/01/2015) ചെറുവത്തൂരിലെ മദര്‍തെരേസ ഹോം നേഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായ തൃക്കരിപ്പൂര്‍ ഒളവറയിലെ പി. രജനിയെ (35) കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി നീലേശ്വരം കണിച്ചിറയിലെ സതീശ(36)നെതിരെ പോലീസ് കുറ്റപത്രം സമര്‍പിച്ചു. നീലേശ്വരം സി.ഐ. യു. പ്രേമനാണ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മുഖ്യപ്രതി സതീശനും, രണ്ടാം പ്രതിയായ ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ വടകര സ്വദേശി ബെന്നി എന്നിവര്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.
2014 സെപ്തംബര്‍ 12ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രജനിയെ ദിവസങ്ങള്‍ കഴിഞ്ഞാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. സതീശനും രജനിയും തമ്മില്‍ പ്രണയത്തിലായിരുന്നു. സ്ഥാപന ഉടമ ബെന്നിയും സതീശനും തമ്മില്‍ പണമിടപാട് നടന്നിരുന്നു. ഇതില്‍ ഇടനിലക്കാരിയായത് രജനിയായിരുന്നു. ഇതിനിടയുണ്ടായ തര്‍ക്കത്തിനിടയിലാണ് രജനിയെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് കേസ്.
സെപ്തംബര്‍ 12ന് രാവിലെ ചെറുവത്തൂരിലെ ഹോം നഴ്‌സിംഗ് സ്ഥാപനത്തില്‍വെച്ച് സതീശനുമായി രജനി വിവാഹ കാര്യം സംസാരിച്ചിരുന്നു. അടുപ്പം തുടരുന്ന സാഹചര്യത്തില്‍ തന്നെ എത്രയും വേഗം വിവാഹം ചെയ്യണമെന്നായിരുന്നു രജനി സതീശനോട് ആവശ്യപ്പെട്ടത്. സതീശന്‍ ഇത് അംഗീകരിച്ചില്ല. തര്‍ക്കത്തിനിടയില്‍ സതീശന്‍, രജനിയെ മര്‍ദിച്ചു. അടിയേറ്റ് താഴെ വീണ രജനിയെ സതീശന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
പിന്നീട് മൃതദേഹം വാഹനത്തില്‍ കയറ്റി നീലേശ്വരം കണിച്ചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ എത്തിക്കുകയും കുഴിച്ചുമൂടുകയുമായിരുന്നു. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നത് ബെന്നിയാണെന്ന് സതീശന്‍ പോലീസിന് മൊഴി നല്‍കിയത്. ഇതേതുടര്‍ന്നാണ് ബെന്നിയെ കേസില്‍ രണ്ടാം പ്രതിയാക്കിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Murder, Case, Accuse, Kasaragod, Kanhangad, Trikaripur, Police, Investigation, Court, Rajani, Satheeshan.
Advertisement: