റൈഫില്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
Jan 30, 2012, 07:30 IST
കാഞ്ഞങ്ങാട്: ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ പൊലീസ് ചീഫ് ശ്രീശുകന് യാത്രയയപ്പ് നല്‍കി. കളക്ടര്‍ വി,എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.പി മഞ്ചുനാഥ്, ഡോ.കെ.ജി.പൈ, എ.ഹമീദ് ഹാജി, കെ.ഹസ്സന്‍, വി.കെ.സ്വാമിഭാവന്‍ നമ്പ്യാര്‍, സോളാര്‍ കുഞ്ഞാമദ് ഹാജി, തഹസില്‍ദാര്‍ വൈ.എം.സി.സുകുമാരന്‍, സി.എച്ച്.അബ്ദുല്‍ അസീസ് പ്രസംഗിച്ചു.
ഭാരവാഹികള്‍: വി.എന്‍.ജിതേന്ദ്രന്‍(പ്രസിഡന്റ്) ശ്രീശുകന്‍(വൈസ് പ്രസിഡന്റ്) സി.എച്ച്.അബ്ദുല്‍ അസീസ്(സെക്രട്ടറി) സി.രാജേഷ് നമ്പ്യാര്‍(ജോയിന്റ് സെക്രട്ടറി) എ.ഹമീദ് ഹാജി(ട്രഷറര്‍) സിഎച്ച്.അബ്ദുല്‍ അസീസ്, കെ.ഹസ്സന്‍(സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍).
Keywords: Raifle association, Members, Elected, Kanhangad, Kasaragod