മായം ചേര്‍ത്ത കള്ള്; കള്ളു ഷാപ്പുകളില്‍ റെയ്ഡ്
Jul 24, 2015, 11:33 IST
നീലേശ്വരം: (www.kasargodvartha.com 24/07/2015) കള്ളില്‍ മായം ചേര്ക്കുന്നുണ്ടോയെന്നറിയാന് കള്ളു ഷാപ്പുകളില്‍ റെയ്ഡ് നടത്തി. രണ്ട് ദിവസങ്ങളായി പോലീസും എക്സൈസും വെവ്വേറേയാണ് റെയ്ഡ് നടത്തുന്നത്. ഇവിടങ്ങളില്‍നിന്നും ശേഖരിച്ച കള്ളുകള്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്നറിയാന്‍ വിദഗ്ദ പരിശോധനയ്ക്കായി അയച്ചുകൊടുക്കും.
മദ്യത്തിന്റെ വില കൂടിയതിന്റെയും വില്‍പ്പനയില്‍ നിയന്ത്രണം ഏര്പെടുത്തിയതിന്റെയും പശ്ചാത്തലത്തില്‍ കള്ളിന് വീര്യം കൂട്ടാന്‍ മായം ചേര്‍ക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നീലേശ്വരം സി.ഐ കെ.ഇ പ്രേമചന്ദ്രന്, എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അബ്ദുല്‍ മാലിക് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.

Keywords : Nileshwaram, Liquor, Sale, Police-raid, Kanhangad, Kerala.