city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വസ്ത്രാലയത്തിലും ഉടമയുടെ വീട്ടിലും റെയ്ഡ്; മൂന്ന് കോടിയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി

വസ്ത്രാലയത്തിലും ഉടമയുടെ വീട്ടിലും റെയ്ഡ്; മൂന്ന് കോടിയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ്സ്റ്റാന്‍ഡിന് സമീപമുള്ള അനശ്വര വസ്ത്രാലയത്തിലും ഉടമ മൊയ്തീന്‍ കുഞ്ഞിയുടെ വസതിയിലും ചൊവ്വാഴ്ച കേന്ദ്ര ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മൂന്ന് കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി. ഒട്ടേറെ അനധികൃത ഭൂമി ഇടപാടുകളുടെ രേഖകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രി 10 മണി വരെ നീണ്ടു.

വസ്ത്രാലയത്തിലും ഉടമയുടെ വസതിയിലും ഇവരുമായി ബന്ധപ്പെട്ട നഗരത്തിലെ മറ്റൊരു സ്ഥാപനത്തിലും ഒരേ സമയത്താണ് 20 അംഗ ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തിയത്. സെന്‍ട്രല്‍ ഇന്‍കം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റ് (കണ്ണൂര്‍ മേഖല) ഓഫീസര്‍ കൃഷ്ണകാന്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. വസ്ത്രാലയത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടിയില്‍പരം രൂപയുടെ വെട്ടിപ്പുകളും വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ സ്ഥലമിടപാടുകളുടെ രേഖകളും പിടിച്ചെടുത്തു.

അനശ്വര വസ്ത്രാലയ ഉടമ മൊയ്തീന്‍കുഞ്ഞി നോര്‍ത്ത് കോട്ടച്ചേരിയില്‍ ഈയടുത്ത് വാങ്ങിയ കെട്ടിടത്തിന്റെ രേഖകളും ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കശുവണ്ടി വ്യാപാരി യോഗേഷ് പ്രഭുവിന്റെ കെട്ടിടം വിലക്ക് വാങ്ങിയത് യഥാര്‍ത്ഥ സംഖ്യമറച്ച് വെച്ച് ആധാരം നടത്തിയതായും ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. അറുപത് ലക്ഷം രൂപയ്ക്കാണ് യോഗേഷ് പ്രഭുവിന്റെ കെട്ടിടം വിലക്ക് വാങ്ങിയതെന്നാണ് രജിസ്റ്റര്‍ രേഖകളില്‍ കണ്ടെത്തിയത്.

എന്നാല്‍ കോടികളുടെ ഇടപാട് നടന്നതിന്റെ സൂചനയും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇതേതുടര്‍ന്ന് സ്ഥലമുടമയായിരുന്ന യോഗേഷ് പ്രഭുവിനെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിട്ടുണ്ട്. ഏതാണ്ട് 11 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

Keywords: Income tax raid, Kanhangad, Textile shop, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia