city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

12കാ­രിയെ പീഡി­പ്പി­ക്കാന്‍ ശ്ര­മിച്ച കണ്ട­ക്­ട­റുടെ ഭാര്യാ വീട്ടില്‍ റെയ്ഡ്

12കാ­രിയെ പീഡി­പ്പി­ക്കാന്‍ ശ്ര­മിച്ച കണ്ട­ക്­ട­റുടെ ഭാര്യാ വീട്ടില്‍ റെയ്ഡ്
നീ­ലേ­ശ്വ­രം: ബ­സ് യാ­ത്ര­യ്­ക്കി­ട­യി­ലെ തി­ര­ക്കി­നി­ട­യില്‍ സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­നി­യാ­യ12 കാ­രിയെ ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ക്കാന്‍ ശ്ര­മി­ച്ച കേ­സില്‍ ഒ­ളി­വില്‍ പോ­യ ക­ണ്ട­ക്­ട­റെ പി­ടി­കൂ­ടു­ന്ന­തി­ന് പോ­ലീ­സ് അ­ന്വേ­ഷ­ണം ഊര്‍­ജ്ജി­ത­മാ­ക്കി.

നീ­ലേ­ശ്വ­രം - ചി­റ­പ്പു­റം റൂ­ട്ടി­ലോ­ടു­ന്ന സ്വ­കാ­ര്യ ബ­സി­ലെ ക­ണ്ട­ക്­ടര്‍ മ­ടി­ക്കൈ ച­തു­ര­ക്കി­ണ­റി­ലെ ബാ­ബു­വി­നെ (34) പി­ടി­കൂ­ടു­ന്ന­തി­നാ­ണ് നീ­ലേ­ശ്വ­രം പോ­ലീ­സ് അ­ന്വേ­ഷ­ണം ശ­ക്ത­മാ­ക്കി­യ­ത്. വെ­ള്ളി­യാഴ്ച ബാ­ബു­വി­ന്റെ ച­തു­ര­ക്കി­ണ­റി­ലെ വീ­ട്ടി­ലും ഭാ­ര്യ­യു­ടെ മ­ടി­ക്കൈ തീ­യ്യര്‍ പാ­ല­ത്തെ വീ­ട്ടി­ലും പോ­ലീ­സ് റെ­യ്­ഡ് ന­ട­ത്തി­യെ­ങ്കി­ലും പ്ര­തി­യെ­ക്കു­റി­ച്ച് സൂ­ച­ന­യൊ­ന്നും ല­ഭി­ച്ചി­ട്ടി­ല്ല.

ര­ണ്ടാ­ഴ്­ച­മു­മ്പാ­ണ് ബ­സ്സ് യാ­ത്ര­ക്കി­ട­യില്‍ 12 കാ­രി­യെ ബാ­ബു പീ­ഡി­പ്പി­ക്കാന്‍ ശ്ര­മി­ച്ച­ത്. ബ­സ്സില്‍ അ­മി­ത­മാ­യി തി­ര­ക്കു­ണ്ടാ­യി­രു­ന്ന­തി­നാല്‍ ബ­സ്സി­ന്റെ പി­റ­ക് വ­ശ­ത്തു­കൂ­ടി ക­യ­റി­യ പെണ്‍­കു­ട്ടി­യെ ബാ­ബു ഉ­പ­ദ്ര­വി­ക്കാന്‍ ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു. പെണ്‍­കു­ട്ടി ബ­ഹ­ളം വെ­ച്ച­തോ­ടെ ബാ­ബു ബ­സ്സില്‍ നി­ന്ന് ഇ­റ­ങ്ങി­യോ­ടു­ക­യാ­യി­രു­ന്നു. പി­ന്നീ­ട് പെണ്‍­കു­ട്ടി­യു­ടെ വീ­ട്ടു­കാര്‍ നീ­ലേ­ശ്വ­രം പോ­ലീ­സ് സ്റ്റേ­ഷ­നി­ലെ­ത്തി ബാ­ബു­വി­നെ­തി­രെ പ­രാ­തി നല്‍­കു­ക­യാ­യി­രുന്നു.

ഒ­രു തൊ­ഴി­ലാ­ളി സം­ഘ­ട­ന­യു­ടെ അ­റി­യ­പ്പെ­ടു­ന്ന പ്ര­വര്‍­ത്ത­കന്‍ കൂ­ടി­യാ­യ ബാ­ബു­വി­നെ കേ­സില്‍ നി­ന്ന് ര­ക്ഷ­പ്പെ­ടു­ത്താ­നു­ള്ള നീ­ക്ക­ങ്ങ­ളും ന­ട­ക്കു­ന്നു­ണ്ട്.

Keywords : Kasaragod, Kanhangad, Neeleswaram, Rape Attempt, Case, Youth, Police, Bus Conductor, Babu, Kerala, Malayalam News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia