മീഞ്ചയില്‍ അറസ്റ്റിലായ കവര്‍ചക്കാരന്‍ നിരവധി കേസിലെ പ്രതി
Feb 1, 2013, 19:41 IST
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ മീഞ്ചയില്‍ വ്യാഴാഴ്ച പോലീസ് പിടിയിലായ കവര്‍ചക്കാരന്‍ കാഞ്ഞങ്ങാട്ടെ പെട്രോള്‍ ബോംബ് കേസിലും പ്രതിയാണെന്ന് തെളിഞ്ഞു. പൈവളിഗെ അട്ടഗോളിയിലെ മുഹമ്മദ്‌റഫീക്ക് എന്ന നപ്പട്ട റഫീക്കിനെ (24) യാണ് മീഞ്ചയിലെ ബാളിയൂരില്‍ വെച്ച് പോലീസ് പിടികൂടിയത്.
കാഞ്ഞങ്ങാട്ടെ പെട്രോള്‍ ബോംബ് കേസുമായി ബന്ധപ്പെട്ട് റഫീക്കിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുകയായിരുന്ന റഫീക്ക് ജാമ്യത്തിലിറങ്ങിയതോടെയാണ് ജില്ലക്കകത്തും പുറത്തുമായി റഫീക്ക് കവര്‍ച്ച നടത്തിയത്.
2010ല്‍ വിദ്യാനഗറില്‍ വാഹന മോഷ്ടാവ് റിയാസിനെ പോലീസില്‍ നിന്ന് മോചിപ്പിച്ച് കാറില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കേസിലും മംഗല്‍പാടി പഞ്ചായത്തംഗം സത്താറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2008ല്‍ കാലിയ റഫീക്കിനോടൊപ്പം ആള്‍ട്ടോകാര്‍ കവര്‍ച്ച ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
2009ല്‍ മഞ്ചേശ്വരത്തെയും, 2011ല്‍ മഞ്ചേശ്വരം ഹൊസങ്കടിയിലെയും, 2012 ല്‍ മഞ്ചേശ്വരം സ്റ്റേഷനിലെ രമേശന്‍ എന്ന പോലീസുകാരനെ വാറണ്ടുമായി ചെന്നപ്പോള്‍ അടിച്ച സംഭവത്തിലും റഫീക്ക് പ്രതിയാണ്. 2012ല്‍ പൈവളിഗെയിലെ പള്ളിക്ക് ഹനീഫയുടെ പണം കവര്‍ന്ന കേസിലും, മുംബൈ പനവേല്‍ സ്റ്റേഷന്‍ പരിധിയില്‍ കാര്‍ മോഷ്ടിച്ച കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Keywords: Arrest, Thief, Case, Kasaragod, Petrol bomb, Kanhangad, Kerala, Malayalam news