പെരുങ്കളിയാട്ടത്തിന് ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയുടെ വീട്ടുകാരോടും അയിത്തം
Dec 27, 2011, 16:06 IST
കാഞ്ഞങ്ങാട്: കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി നടന്നുവരുന്ന നാട്ടെഴുന്നള്ളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തോടും അയിത്തം കാട്ടി.
പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ വീട്ടുകാരോട് കാട്ടിയ വിവേചനം നേരത്തെ വിമര്‍ശനവിധേയമായിരുന്നു. അന്യജാതിയി ല്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നതിന്റെ പേരില്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ വീട്ടില്‍ എഴുന്നള്ളത്ത് ചെന്നിരുന്നില്ല. ഇതിന് തൊട്ടുപിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് തോയമ്മലിലെ പ്രവീണ്‍കുമാറിന്റെ വീട്ടുകാരോടും ക്ഷേത്രോത്സവ സംഘാടകര്‍ വിേവചനം കാട്ടിയ വിവരം പുറത്തുവന്നത്.
തിങ്കളാഴ്ച രാത്രി നാട്ടെഴുന്നള്ളത്ത് തോയമ്മല്‍ പ്രദേശത്ത് എത്തിയിരുന്നു. ഹെഗ്‌ഡെ കുടുംബത്തില്‍പെട്ട നിരവധി വീടുകളില്‍ എഴുന്നള്ളത്ത് ചെന്നിരുന്നു. ഹെഗ്‌ഡെ കുടുംബത്തില്‍പെട്ട പ്രവീണിന്റെ വീട്ടില്‍ മാത്രം എഴുന്നള്ളത്ത് എത്തിയില്ല. അമ്മ സുലോചന, സഹോദരി ധനലക്ഷ്മി, ഭാര്യ ശ്രുതി എന്നിവര്‍ പ്രവീണിനോടൊപ്പമാണ് താമസം. ശ്രുതി ശാലിയ സമുദായംഗമാണ്. അന്യജാതിയില്‍പെട്ട പെണ്‍കുട്ടിയെ ജീവിതസഖിയാക്കിയതിന്റെ പേരിലാണ് പ്രവീണിനും കുടുംബത്തിനും ഈ വിവേചനം അനുഭവിക്കേണ്ടിവന്നത്.
എഴുന്നള്ളത്ത് വാണിയ, യാദവ, നായര്‍ കുടുംബാംഗങ്ങളുടെ വീടുകളിലെത്തുന്നതുപോലെ ഹെഗ്‌ഡെ കുടുംബക്കാരുടെ വീടുകളിലും ചെല്ലാറുണ്ട്. അന്യജാതിയില്‍പെട്ടവരെ വിവാഹം കഴിച്ച് കൊണ്ടുവന്ന വീടുകളില്‍ എഴുന്നള്ളത്ത് ചെല്ലാറില്ലെന്നാണ് ആചാരം. പ്രവീണിന്റെ വീട്ടില്‍ ഈ ആചാരത്തിന്റെ പേരിലാണ് എഴുന്നള്ളത്ത് എത്താതിരുന്നത്.
കവ്വായി മൂലോത്തുംകുഴി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയായ പ്രവീണ്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയാണ്.
ഹെഗ്‌ഡെ കുടുംബത്തില്‍പെട്ട കവ്വായി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഭാസ്‌കരഹെഗ്‌ഡെ, ഗോപാലകൃഷ്ണഹെഗ്‌ഡെ, കൃഷ്ണഹെഗ്‌ഡെ, വിമുക്തഭടന്‍ സുബ്രഹ്മണ്യഹെഗ്‌ഡെ തുടങ്ങിയവരുടെ വീടുകളിലെത്തി എഴുന്നള്ളത്ത് അനുഗ്രഹം അറിയിച്ചിരുന്നു.
അതിനിടെ അന്യജാതിയില്‍പെട്ട മൂന്നുപേരെ വിവാഹം ചെയ്തതുള്‍പ്പെടെയുള്ള തോയമ്മലിലെ ചില വീടുകളില്‍ എഴുന്നള്ളത്ത് എത്തിയിരുന്നു. ഇത് ഏത് ആചാരത്തിന്റെ പേരിലാണെന്നാണ് വിശ്വാസികളുടെ ചോദ്യം. ജനങ്ങളില്‍ സ്പര്‍ദ്ദയുണ്ടാക്കുന്നതിന് ഇത്തരം സമീപനങ്ങളും ആചാരങ്ങളും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയാണ്. എന്നാല്‍ ആചാര വ്യവസ്ഥയില്‍ നിന്ന് അണുകിട വ്യതിചലിക്കേണ്ടെന്നാണ് ഉത്സവ നടത്തിപ്പുകാരുടെ ഉറച്ച തീരുമാനം.

Keywords: Kasaragod, Kanhangad, Secretary, Temple, Committee
.
.