city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വാറിക്കെതിരെ നാട്ടുകാര്‍ വീണ്ടും സമരത്തിലേക്ക്

ക്വാറിക്കെതിരെ നാട്ടുകാര്‍ വീണ്ടും സമരത്തിലേക്ക്
പരപ്പ: പരപ്പക്കടുത്ത് പള്ളത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാ ന്‍ നാട്ടുകാരുടെ തീരുമാനം. ബളാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട പള്ളത്തുമലയിലാണ് നൂറോളം കുടുംബങ്ങളെ ദുരിതത്തിലാക്കുന്ന ഭീമന്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. ജില്ലയിലേതന്നെ ഏറ്റവും ഉയര്‍ന്ന മലകളിലെന്നായ പള്ളത്തുമലയില്‍ റിസര്‍വ് വനത്തോടു ചേര്‍ന്നാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്.
26 വര്‍ഷം മുമ്പ് ക്വാറിക്ക് പ്രവര്‍ത്തനനാനുമതി നല്‍കുന്നതിനെതിരെ നാട്ടുകാര്‍ മാസങ്ങള്‍ നീണ്ട റിലേ സത്യഗ്രഹം വരെ നടത്തിയിരുന്നു. എന്നാല്‍, സമരങ്ങളൊക്കെ അവഗണിച്ച് ബളാല്‍ പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് ലൈസന്‍സ് നല്‍കുകയാണുണ്ടായത്.
സമരം നിശ്ചലമായ രണ്ടുവര്‍ഷംകൊണ്ട് ക്വാറി നടത്തിപ്പുകാര്‍ ചുറ്റുമുള്ള സ്ഥലങ്ങളും സ്വന്തമാക്കി.
പരപ്പ റിസര്‍വ് വനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ക്വാറി വനസമ്പത്തിന്റെ നിലനില്‍പിനെത്തന്നെ കാര്യമായി ബാധിക്കുന്നതാണ്. പരപ്പയില്‍നിന്ന് പള്ളത്തുമലയിലേക്കുള്ള മൂന്നു കിലോമീറ്റര്‍ റോഡ് നിരന്തരം ടിപ്പര്‍ ലോറികള്‍ പോകുന്നതുമൂലം തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്.
ക്വാറിയില്‍ നടത്തുന്ന സ്‌ഫോടനത്തില്‍ അടുത്തുള്ള വീടുകള്‍ക്ക് വിള്ള ല്‍ വീണിരിക്കുന്നു. മെഷീന്‍ ഓപറേറ്റ് ക്വാറിയായതിനാല്‍ പാറപ്പൊടി കാറ്റില്‍ പാറി പ്രദേശത്തെ തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയുടെ ശിഖരങ്ങളില്‍ പതിക്കുകയും വിളവിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
പള്ളത്തുമലയിലെ വനവും പാറകളുമാണ് മലക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നത്. ടിപ്പര്‍ ലോറികള്‍ തടയുന്നതുള്‍പ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Keywords: Kasaragod, Kanhangad, parappa, Protest, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia