ഖാസിയുടെ ദുരൂഹ മരണം പ്രത്യേക ഏജന്‍സി അന്വേഷിക്കണം: വാഹനപ്രചരണ ജാഥയ്ക്ക് തുടക്കം കുറിച്ചു
Sep 28, 2015, 11:30 IST
പടന്ന: (www.kasargodvartha.com 28/09/2015) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 30ന് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വാഹന ജാഥയ്ക്ക് തുടക്കം കുറിച്ചു. പടന്ന മൂസഹാജി മുക്കില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍ ഖാദര്‍ സഅദിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. ഐ.എന്‍.എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് എം.ടി.പി അബ്ദുല്‍ഖാദര്‍ ഹാജി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് മുത്തലിബ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ. അബ്ദുല്ലക്കുഞ്ഞി, ഹമീദ് കോളോട്ട്, ഇര്‍ഷാദ് ഹുദവി, ടി.എച്ച് അസ്ഹരി ആദൂര്‍, കെ.ടി അബ്ദുല്ല ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. താജുദ്ദീന്‍ ദാരിമി സ്വാഗതം പറഞ്ഞു.
വാഹനജാഥ 30 -ാം തീയ്യതി ഉച്ചയ്ക്ക് 12 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.
Keywords : Padanna, Kasaragod, Kanhangad, Kerala, Inauguration, C.M Abdulla Maulavi, Investigation, Propaganda.