വീട്ടുമുറ്റത്ത് കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി
Aug 11, 2015, 12:30 IST
ഉദുമ: (www.kasargodvartha.com 11/08/2015) വീട്ടുമുറ്റത്ത് കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. നോര്‍ത്ത് ചിത്താരിയിലെ പരേതനായ ബാരിക്കാട് സി.ബി അബൂബക്കറിന്റെ വീട്ടുമുറ്റത്ത് നിന്നാണ് രണ്ട് മീറ്ററിലേറെ നീളമുള്ള പാമ്പിനെ പിടികൂടിയത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മദ്‌റസയില്‍ നിന്നും വീട്ടിലെത്തിയ കുട്ടികളാണ് മുറ്റത്ത് പെരുമ്പാമ്പിനെ കണ്ട് നിലവിളിച്ചത്. വീട്ടുകാര്‍ ഭയപ്പെട്ടെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം പാമ്പ് വലയിലായി. നോര്‍ത്ത് ചിത്താരിയിലെ പാമ്പ് പിടുത്തത്തില്‍ നിപുണനായ സി.എച്ച് ഇബ്രാഹിം, റശീദ്, യാസീന്‍, നജ്മുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ചിത്താരിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി.

Keywords : Udma, Snake, Natives, Pallikara, Kanhangad, Kerala, Python, Python caught by natives.