കുഴഞ്ഞുവീണ വൃദ്ധന്‍ ആശുപത്രിയില്‍ മരിച്ചു
Jul 15, 2015, 07:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/07/2015) വീട്ടിനകത്ത് കുഴഞ്ഞുവീണ വൃദ്ധന്‍ ആശുപത്രിയില്‍ മരിച്ചു. പുതുക്കൈ കാര്‍ത്തികയിലെ നാരായണ(68)നാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് നാരായണന്‍ വീട്ടിനകത്ത് തല ചുറ്റിവീണത്. ഉടന്‍ തന്നെ നാരായണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുമ്പ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാരായണന്‍ സുഖം പ്രാപിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു.