സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറക്കും ചുംബനം കാഴ്ചവെച്ച പൂവാല സംഘത്തെ ശിക്ഷിച്ചു
Dec 12, 2014, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2014) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറക്കും ചുംബനം കാഴ്ചവെച്ച പൂവാല സംഘത്തെ കോടതി ശിക്ഷിച്ചു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ ബി വൈശാഖ് (21), ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (18), തമ്പുരാന്‍ വളപ്പിലെ സി. മഹേഷ് (18), ബേക്കല്‍ രാമഗുരു നഗറിലെ ശിവരഞ്ജന്‍ (18), ബേക്കല്‍ പൂമാല ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എം. ശിവകുമാര്‍ (18) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 1000 രൂപ വീതം പിഴയടയ്ക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ 16 കാരനെ കോടതി വെറുതെ വിട്ടു. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലാംകുന്നിലുള്ള ബേക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കുകളിലും മറ്റുമായി എത്തിയ സംഘം ശല്യപ്പെടുത്തുകയും പറക്കും ചുംബനം ഉള്‍പെടെയുള്ള വിക്രിയകള്‍ കാണിച്ച് അപമാനിക്കുകയും ചൈയ്യുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് സംഘം പൂവാലന്‍മാരെ കയ്യോടെ പിടികൂടുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, School, Students, Kasaragod, Court, Accuse, Police, Punishment for flying kiss.
Advertisement: