city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു

പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു
മാവുങ്കാല്‍: ഒരുവര്‍ഷം നീണ്ട തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തല്‍സ്ഥാനം രാജിവെച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുകൂടിയായ സി കെ അരവിന്ദനാണ് താന്‍ വഹിച്ചുകൊണ്ടിരുന്ന ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. പുതിയ പ്രസിഡന്റായി പഞ്ചായത്ത് മെമ്പര്‍ വിനോദ്കുമാര്‍ പള്ളയില്‍വീടിനെ ചൊവ്വാഴ്ച ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗം തിരഞ്ഞെടുത്തു.

ബാങ്ക് ഭരണസമിതി ചുമതലയേല്‍ക്കുമ്പോള്‍ ആദ്യത്തെ രണ്ടരവര്‍ഷം സി കെ അരവിന്ദനെയും പിന്നീട് രണ്ടരവര്‍ഷം വിനോദ്കുമാര്‍ പള്ളയില്‍വീടിനെയും പ്രസിഡന്റാക്കാന്‍ പാര്‍ട്ടിക്കകത്ത് ധാരണയുണ്ടായിരുന്നുവത്രെ. എന്നാല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് സി കെ അരവിന്ദന്‍ രണ്ടരവര്‍ഷം പിന്നിട്ടിട്ടും ധാരണ നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഒരുവര്‍ഷത്തോളമായി തുടരുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടിക്കകത്ത് വിശദമായി ചര്‍ച്ച നടന്നതോടെ ബാങ്ക് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ തയ്യാറാവുകയായിരുന്നു. ഒരാഴ്ച മുമ്പ് അദ്ദേഹം ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് കത്ത് നല്‍കി.

ചൊവ്വാഴ്ച ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗത്തില്‍ സി കെ അരവിന്ദനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിനോദ്കുമാറിനെ നിര്‍ദേശിച്ചത്. ഡയറക്ടര്‍ തമ്പാന്‍ മധുരമ്പാടി പിന്‍താങ്ങി. വൈസ് പ്രസിഡന്റായി തമ്പാന്‍ കൊടവലത്തിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊടവലം വാര്‍ഡില്‍ നിര്‍ണായക വിജയം നേടിയെടുത്ത വിനോദ്കുമാര്‍ പഞ്ചായത്ത് ഭരണത്തില്‍ യുഡിഎഫിന് നിര്‍ണാക ഘടകമാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന വിനോദ്കുമാര്‍ കോണ്‍ഗ്രസിലെ കെ മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന്റെ സംസ്ഥാന തലത്തെ യുവനിരയില്‍ പ്രമുഖനാണ്.

Keywords: Pullur, Service Co-operation Bank, President, Resign, Mavungal, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia