city-gold-ad-for-blogger

സ്‌കൂള്‍ സ്ഥലം കൈയ്യേറ്റം നടത്തുന്നുവെന്ന പ്രചരണം വ്യാജം: രാജകുമാരന്‍

സ്‌കൂള്‍ സ്ഥലം കൈയ്യേറ്റം നടത്തുന്നുവെന്ന പ്രചരണം വ്യാജം: രാജകുമാരന്‍
കാലിച്ചാനടുക്കം : കാലിച്ചാനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്ഥലം കയ്യേറിയെന്ന സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുന്‍ പിടിഎ പ്രസിഡന്റ് പി.രാജകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള വിഭാഗം തിങ്കളാഴ്ച രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആലത്തടി മലൂര്‍ നീലകണ്ഠന്‍നായരുടെ നേതൃത്വത്തി ല്‍ 1956ല്‍ ഏക അധ്യാപക വിദ്യാലയമായി ആരംഭിച്ച എല്‍പി സ്‌കൂളിന് ആലത്തടി മലൂര്‍ കുഞ്ഞിക്കോമന്‍ നായരായിരുന്നു മൂന്ന് ഏക്കര്‍ സ്ഥ ലം ദാനമായി നല്‍കിയത്. അദ്ദേഹത്തിന് 14 ഏക്കറില്‍ അധികം ആ പ്രദേശത്തെ തറവാട് ഭാഗം വക ലഭിച്ചിരുന്നു. ആദ്യകാലത്ത് ഒരു താല്‍ക്കാലിക ഷെഡ് വെച്ചായിരുന്നു സ്‌കൂള്‍ ആരംഭിച്ചത്. സ്‌കൂളി ന്റെ സ്ഥലം നിര്‍ണ്ണയിക്കാന്‍ വന്ന വില്ലേജ് ഓഫീസര്‍ താ ല്‍ക്കാലിക ഷെഡ് നിന്ന ഭാഗം മുതല്‍ ഉള്ള മൂന്നേക്കര്‍ അന്നത്തെ ഹെഡ്മാസ്റ്റര്‍ കാണിച്ചതിനനുസരിച്ച് മൂന്നേക്കറിന്റെ പ്ലാന്‍ ഉണ്ടാക്കി മേല്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു. പ്രസ്തുത പ്ലാനില്‍ ഇന്ന് ഗ്രൗ ണ്ടുളള സ്ഥലത്തിന്റെ പകുതിഭാഗവും ഒഴിവാക്കിയ രീതിയിലായിരുന്നു. അന്ന് വായനശാലയുടെ ഒരു തറയും കോണ്‍ ഗ്രസ് ഓഫീസിന് വേണ്ടിയു ള്ള തറയും കൂടാതെ 15 സെ ന്റ് സ്ഥലവും ഒഴിവാക്കിയിരുന്നു.
പിന്നീട് ആലത്തടി തറവാട്ട് ഭാഗം പ്രകാരം തൊട്ടടുത്ത സ്ഥലം ലഭിച്ച ആലത്തടി മലൂര്‍ ലക്ഷ്മിയമ്മ, ആലത്തടി മലൂര്‍ കൃഷ്ണന്‍നായര്‍ എന്നിവരുടെ ശ്രദ്ധയില്‍ സ്‌കൂളിന്റെ പ്ലാന്‍ വരികയും തെറ്റായ പ്ലാന്‍ തിരുത്താന്‍ ആര്‍ഡിഒ സമ ക്ഷം അപേക്ഷ സമര്‍പ്പിക്കുക യും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അ ധ്യാപക രക്ഷാകര്‍ത്തുസമിതിയുടെ നേതൃത്വത്തില്‍ ആര്‍ഡിഒയുടെ നിര്‍ദ്ദേശ പ്രകാരം ത ഹസില്‍ദാര്‍ ഒ.രാഘവന്‍, രാ ഷ്ട്രീയ പ്രതിനിധികള്‍, ആലത്തടി തറവാടിന്റെ പ്രതിനിധിയായി യു.പി.ജയരാമന്‍നായര്‍ എന്നിവരുടെ കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പഴയ പ്ലാന്‍ സ്‌കൂളിന്റെ നിലനി ല്‍പ്പിനും വികസനത്തിനും ഉ തകുന്ന രീതിയില്‍ തിരുത്തി പുതിയ പ്ലാനിന് രൂപം നല്‍ കി. മുമ്പത്തെ തെറ്റായ പ്ലാനി ല്‍ മാര്‍ക്ക് ചെയ്തിരുന്ന ആ കോണ്‍ഗ്രസ് ഓഫീസ് നിന്ന സ്ഥലം ആലത്തടി മലൂര്‍ ലക്ഷ്മിയമ്മയുടെ താവഴിയില്‍ നിന്ന് റോഡിന് പടിഞ്ഞാറ് വശത്ത് കൊടുക്കുകയും വായനശാലയ്ക്ക് അന്ന് നിലവിലുണ്ടായിരുന്ന കാലിച്ചാനടുക്കം കര്‍ഷക വികസന സമിതി സ്വന്തം സ്ഥലം ഇന്ന് വായനശാല പ്രവര്‍ത്തിക്കുന്ന സ്ഥല ത്ത് നല്‍കുകയും പ്ലാനില്‍ ഒഴിവാക്കിയിരുന്ന സ്ഥലമടക്കം ഒരേക്കര്‍ 72 സെന്റ് സ്ഥലം ആലത്തടി മലൂര്‍ ലക്ഷ്മിയമ്മ യും മകന്‍ ചന്ദ്രശേഖരന്‍ നാ യരും കൂടി സ്‌കൂളിന് ദാനം നല്‍കുകയും ചെയ്തു.
സ്‌കൂളിന് ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ പറ്റിയ സ്ഥലമില്ലായെ ന്ന് മനസ്സിലാക്കിയ പിടിഎ ക മ്മിറ്റിയുടെ നേതൃത്വത്തില്‍ മു കുന്ദന്‍ മാസ്റ്ററുടെ സ്ഥലത്തി ന്റെ പടിഞ്ഞാറ് ഭാഗം ഇന്ന ത്തെ സ്‌കൂള്‍ ഗ്രൗണ്ടിന്റെ തെ ക്കേ അറ്റത്ത് 50 സെന്റ് സ്ഥ ലം ബഡൂര്‍ അമ്പലത്തില്‍കാ ല ജോസഫിന്റെ ഭാര്യ ഏലിയാമ്മ എന്നവരോട് വാങ്ങാന്‍ തീരുമാനിക്കുകയും ഇതിന് പ ണം സ്വരൂപിക്കുവാന്‍ വേണ്ടി ആലത്തടി മലൂര്‍ ചന്ദ്രശേഖരന്‍നായരെ കൊണ്ട് സ്‌കൂള്‍ ഗ്രൗണ്ടിന്റെ വടക്ക് ഭാഗം 20 സെന്റ് സ്ഥലം മയ്യങ്ങാനം വി. കണ്ണന്‍ എന്നയാള്‍ക്ക് ഒരു ല ക്ഷം രൂപയ്ക്ക് വില്‍ക്കുവാനും ഈ തുക സ്‌കൂള്‍ ഗ്രൗണ്ട് വി കസനത്തിന് വേണ്ടി 50 സെ ന്റ് സ്ഥലത്തിന്റെ പ്രതിഫലമായി നല്‍കുവാനും തീരുമാനിച്ചിരുന്നു.
ആദ്യം സ്‌കൂള്‍ ആരംഭിച്ച ഷെഡ് അണ്‍ഫിറ്റായി പിഡബ്ല്യൂഡി നിര്‍ണ്ണയിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ ദ്ദേശ പ്രകാരം ലേലം ചെയ്ത് ഒഴിവാക്കുകയും ചെയ്തു. അ തിന് ശേഷമാണ് പ്രസ്തുത സ്ഥലങ്ങള്‍ അവകാശപ്പെട്ട ജ ന്മി പലര്‍ക്കായി വിറ്റത്. ഇക്കാര്യങ്ങളൊക്കെ തന്നെ അതാത് കാലത്തെ പിടിഎയുടെ മിനു ട്‌സ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്‌കൂളിന് 1995ഓടെ അ ഞ്ചേക്കര്‍ 22 സെന്റ് സ്ഥല വി സ്തീര്‍ണ്ണം കാണിക്കുന്ന ഒരു പ്ലാന്‍ റവന്യൂ വകുപ്പില്‍ നിന്ന് ലഭ്യമായത് അനുസരിച്ച് അള ന്ന് പിഡബ്ല്യൂഡി റോഡരികി ലുള്ള സ്ഥലം മൊത്തം അള ന്ന് ഗ്രൗണ്ടാക്കുകയും ബാക്കി ഭാഗം അളന്ന് കല്ലിടുകയും ചെ യ്തിട്ടുണ്ട്. അതില്‍ നിന്ന് സ് കൂളിന് സ്ഥലം നഷ്ടപ്പെട്ടിട്ടില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷമാ യി സ്‌കൂള്‍ സ്ഥലം അളന്ന് തി ട്ടപ്പെടുത്തുന്നതിന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിടിഎ കമ്മിറ്റി ശ്രമിക്കുകയുണ്ടായി. സ്‌കൂളിന്റെ കൈവശമുള്ള അംഗീകൃത പ്ലാന്‍ വച്ച് അളക്കുവാന്‍ റവ ന്യൂ അധികൃതര്‍ തയ്യാറായെങ്കിലും പിടിഎ കമ്മിറ്റി അതി ന് അനുവദിച്ചില്ല. കാലഹരണപ്പെട്ട പഴയ പ്ലാന്‍വെച്ച് അ ളക്കുവാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്. ഇതിന് റവന്യൂ അധികൃതര്‍ വഴങ്ങാതായപ്പോള്‍ അ വരെ ബന്ദികളാക്കുകയും ഭീ ഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. പിന്നീട് പിടി എ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ സ്‌കൂള്‍ സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും തെറ്റായ പ്രചരണങ്ങള്‍ നടത്തി നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് വരികയാണ്.
സ്‌കൂളിന് വേണ്ടി സ്ഥലം നല്‍കിയ ഉടമകള്‍ ബാക്കി അ വരുടെ കൈവശം ഉണ്ടായിരു ന്ന വസ്തുക്കളാണ് പിന്നീട് സ്വകാര്യ വ്യക്തികള്‍ക്ക് കൈ മാറിയത്. ഇതിന് അവര്‍ക്ക് അര്‍ഹതയുണ്ട്. ഈ വസ്തുതകള്‍ മറച്ച് വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സംരക്ഷണസമിതിയും സ്‌കൂ ളിലെ ഏതാനും ഉദ്യോഗസ്ഥ രും മുതിരുന്നത്.
ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി സ്‌കൂള്‍ സംരക്ഷണസമിതിയെന്ന വ്യാ ജസംഘടനയുടെ ദുഷ്പ്രചരണങ്ങള്‍ ജനങ്ങള്‍ അവഗണിക്കണമെന്ന് രാജകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള വിഭാഗം അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പി.രാജുകാമരന്‍ നായര്‍, കൃഷ്ണന്‍കുട്ടി, വി.കണ്ണന്‍, എ.എസ്.ഹമീദ്, പി.അബ്ദുള്‍റഹ്മാന്‍, മുഹമ്മദ്കുഞ്ഞി, പി.യു.മുരളീധരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia