കാഞ്ഞങ്ങാട്ട് അധ്യാപകന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം
Jan 13, 2013, 23:10 IST
കാഞ്ഞങ്ങാട്: പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരായ അധ്യാപകന്റെ വീട് കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ വിനോദ്കുമാറിന്റെ നെല്ലിക്കാട്ടെ വീടിന് നേരെയാണ് കരിഓയില്‍ പ്രയോഗം.
ഗൃഹപ്രവേശനത്തിന് വേണ്ടി പെയ്ന്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ അംഗമാണ് വിനോദ്. ഞായറാഴ്ച രാവിലെയാണ് കരിഓയില്‍ പ്രയോഗം ശ്രദ്ധയില്‍പെട്ടത്. പണിമുടക്ക് അനുകൂലികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പോലീസ് വീട് സന്ദര്‍ശിച്ചു.

Keywords : Kanhangad, Teacher, House, Kerala, Strike, Vinod Kumar, Nellikkatu, Paint, Hosdurg, Police, Kasargodvartha, Malayalam News.