മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമം; പ്രതിഷേധം വ്യാപകമാകുന്നു
Oct 28, 2013, 17:00 IST
കാസര്‍കോട് /കാഞ്ഞങ്ങാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടന്ന എല്‍.ഡി.എഫ് അക്രമത്തിനെതിരെ നാടെങ്ങും പ്രതിഷേധം വ്യാപകമാകുന്നു. കെ.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂര്‍ണമാണ്. പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ പലയിടങ്ങളിലും പ്രകടനം നടത്തി.
കെ.പി.സി.സിയുടെയും യു.ഡി.എഫിന്റെയും ആഹ്വാന പ്രകാരം ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഞായറാഴ്ച രാത്രി തന്നെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഉദുമ, പടന്ന, പൊയ്നാച്ചി ഭാഗങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. തൃക്കരിപ്പൂരില്‍ വിദ്യാഭ്യാസ ബന്ദ് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ ടൗണില്‍ പ്രകടനം നടത്തി.
മുഖ്യമന്ത്രിക്കെതിരായ ആക്രമണം സി.പി.എമ്മിന്റെ കാടത്തം; പിണറായി മാപ്പ് പറയണം: പ്രവാസി കോണ്‍ഗ്രസ്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉണ്ടായ ആസൂത്രിതമായ ആക്രമണത്തില്‍ പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ ജനക്ഷേമകരമായ നടപടികളില്‍ വിളറി പൂണ്ട് ഇത്തരം കിരാതമായ ആക്രമണങ്ങള്‍ ജനലക്ഷങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ഇതിനു വന്‍ തിരിച്ചടി സി.പി.എം നേരിടേണ്ടി വരുമെന്നും പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പദ്മരാജന് ഐങ്ങോത് മുന്നറിയിപ്പ് നല്കി.
മാപ്പര്‍ഹിക്കാത്ത ഈ നടപടിയില്‍ സി.പി.എം മാപ്പ് പറയണമെന്നും പദ്മരാജന് ആവശ്യപെട്ടു.
Keywords : Kasaragod, Kanhangad, Oommen Chandy, Attack, Protest, March, Congress, Youth-congress, KSU, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കെ.പി.സി.സിയുടെയും യു.ഡി.എഫിന്റെയും ആഹ്വാന പ്രകാരം ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഞായറാഴ്ച രാത്രി തന്നെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഉദുമ, പടന്ന, പൊയ്നാച്ചി ഭാഗങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. തൃക്കരിപ്പൂരില്‍ വിദ്യാഭ്യാസ ബന്ദ് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ ടൗണില്‍ പ്രകടനം നടത്തി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉണ്ടായ ആസൂത്രിതമായ ആക്രമണത്തില്‍ പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ ജനക്ഷേമകരമായ നടപടികളില്‍ വിളറി പൂണ്ട് ഇത്തരം കിരാതമായ ആക്രമണങ്ങള്‍ ജനലക്ഷങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ഇതിനു വന്‍ തിരിച്ചടി സി.പി.എം നേരിടേണ്ടി വരുമെന്നും പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പദ്മരാജന് ഐങ്ങോത് മുന്നറിയിപ്പ് നല്കി.
മാപ്പര്‍ഹിക്കാത്ത ഈ നടപടിയില്‍ സി.പി.എം മാപ്പ് പറയണമെന്നും പദ്മരാജന് ആവശ്യപെട്ടു.
മുഖ്യമന്ത്രിക്ക് നേരെയുള്ള അക്രമം ജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് കോണ്‍ഗ്രസ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടത്തിയ സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാമുണ്ഡിക്കുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം മാണിക്കോത്ത് സമാപിച്ചു.
പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞും അക്രമിച്ചും തകര്‍ക്കാം എന്നുള്ള വ്യാമോഹം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് ടി. അനീഷ്കുമാര്‍, മണ്ഡലം ഭാരവാഹി ശരത് കല്ലിങ്കാല്‍, യൂത്ത് കോണ്‍ഗ്രസ് കല്ലിങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് വി.വി. ഷിജു, ശരത് പാടിക്കാനം, പ്രശാന്ത് കല്ലിങ്കാല്‍, ശരത് കല്ലിങ്കാല്‍, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
മുഖ്യമന്ത്രിക്കു നേരെ നടന്ന അക്രമം പ്രതിഷേധാര്‍ഹം: എസ്.വൈ.എസ്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരെ കണ്ണൂരില്‍ ഉണ്ടായ അക്രമം അപലപനീയമണെന്ന് എസ്.വൈ.എസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു.
സമരങ്ങളും പ്രതിഷേധങ്ങളും അക്രമാസക്തമാവുന്നതിനെതിരെ സംഘടനകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനകള്‍ക്കു പ്രതിഷേധിക്കാന്‍ സ്വാതന്ത്യമുണ്ടെങ്കിലും മുഖ്യമന്ത്രിയെ സംസ്ഥാനത്തിന്റെ ഭരണത്തലവന് എന്ന നിലയില്‍ കാണാന്‍ തയ്യാറാകണമെന്ന് എസ്.വൈ.എസ് ആവശ്യപ്പെട്ടു.