city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

നീലേശ്വരം: (www.kasargodvartha.com 04/07/2015) 40 വര്‍ഷമായി നീലേശ്വരം രാജകൊട്ടാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു. 1970 മുതലുള്ള പതിനായിരത്തിലേറെ ഫയലുകളും റെക്കാര്‍ഡുകളും ഇവിടെ സൂക്ഷിക്കുന്നുണ്ട്.

ഹൊസ്ദുര്‍ഗ് താലൂക്കില്‍പ്പെട്ട ആയിരത്തോളം കേസുകളാണ് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസില്‍ നിലവിലുള്ളത്. ഇവിടെ ക്യാമ്പ് സിറ്റിംഗും ഓഫീസ് പ്രവര്‍ത്തനം കാസര്‍കോടുള്ള ഓഫീസിലുമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ പട്ടയവും മറ്റും ലഭിക്കുന്നതിനായി കാസര്‍കോട്ടെ ഓഫീസില്‍ മാസങ്ങളോളം കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.

വെള്ളരിക്കുണ്ട് താലൂക്കിലെ മലയോര വില്ലേജുകളായ പാലാവയല്‍, ചിറ്റാരിക്കാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ഭീമനടി, ബളാല്‍, പരപ്പ, മാലോത്ത്, കിനാനൂര്‍, കരിന്തളം, തായന്നൂര്‍ വില്ലേജുകളിലെയും ചീമേനി, കയ്യൂര്‍, കൊടക്കാട്, ക്ലായിക്കോട്, തിമിരി, ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, ഉദിനൂര്‍, വടക്കേ തൃക്കരിപ്പൂര്‍, തെക്കേ തൃക്കരിപ്പൂര്‍, വലിയപറമ്പ്, നീലേശ്വരം, പേരോല്‍, മടിക്കൈ, പുതുക്കൈ എന്നീ വില്ലേജുകളിലെയും ആയിരത്തോളം കേസുകളാണ് പട്ടയം കിട്ടുന്നതിനു വേണ്ടി ഇവിടെയുള്ള ഓഫീസില്‍ നടക്കുന്നത്. ഈ വില്ലേജുകളിലെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ സ്ഥലമാണ് ഇത്.

ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ദിവസവും നൂറുകണക്കിന് ജനങ്ങളാണ് വസ്തു സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതിനും പട്ടയത്തിനും മറ്റുമായി ഇവിടെ എത്തുന്നത്. എന്നാല്‍ ഇവിടെ ക്യാമ്പ് സിറ്റിംഗ് മാത്രം നടക്കുന്നതു കൊണ്ടും ഓഫീസ് പലപ്പോഴും തുറന്ന് പ്രവര്‍ത്തിക്കാത്തതു കൊണ്ടും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

ഫയലുകളും റെക്കാര്‍ഡുകളും സൂക്ഷിക്കാന്‍ വിശാലമായ സൗകര്യം കൊട്ടാരത്തില്‍ ഉണ്ടായിട്ടും അത് വൃത്തിയായി സൂക്ഷിക്കാന്‍ പോലും അധികാരികള്‍ തയ്യാറാകാറില്ല. ഓഫീസ് പ്രവര്‍ത്തിക്കുന്ന കൊട്ടാരമാകട്ടെ കാടുമൂടി കിടക്കുകയുമാണ്.

വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് കാഞ്ഞങ്ങാടേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിച്ച് ഓഫീസ് പ്രവര്‍ത്തനവും ഇവിടെത്തന്നെ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Nileshwaram, Kanhangad, Office, Natives,  Land  Tribunal  Office. 

ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia