city-gold-ad-for-blogger

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപനം നീളുന്നു; ഡി.സി.സി. പ്രസിഡണ്ടിനെതിരെ പ്രതിഷേധം

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/07/2015) കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റി പ്രഖ്യാപനം നീളുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്. ഡി.സി.സി. പ്രസിഡണ്ടിന്റെ താല്‍പ്പര്യക്കുറവാണ് ഇതിന് കാരണമെന്നാണ് വിമര്‍ശനം. ഈ നിലപാട് പല കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്ഷമകെടുത്തിയിരിക്കുകയാണ്.

വിവിധ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ സമവായ കമ്മറ്റി തയ്യാറാക്കി കെ.പി.സി.സിക്ക് സമര്‍പിച്ച ബ്ലോക്ക് ഭാരവാഹികളുടെ ലിസ്റ്റിന് കെ.പി.സി.സി നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. ഇത് ഡി.സി.സി. പ്രസിഡണ്ട്്  അഡ്വ. സി.കെ. ശ്രീധരന്റെ വീട്ടിലെ അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഡി.സി.സി ഭാരവാഹികളുടെ ലിസ്റ്റ് പ്രഖ്യാപിക്കുന്ന അതേ നിമിഷം ബ്ലോക്ക് കമ്മറ്റിയെ പ്രഖ്യാപിക്കാനാണ് ഡി.സി.സി. പ്രസിഡണ്ടിന്റെ തീരുമാനം.

ഇതിനിടയില്‍ സമവായ കമ്മറ്റി തയ്യാറാക്കിയ ലിസ്റ്റ് ചില നേതാക്കള്‍  ചേര്‍ന്ന് അട്ടിമറി നടത്തി അവര്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകികയറ്റിയതായും അഭ്യൂഹം പരന്നിട്ടുണ്ട്. ഡി.സി.സി ഭാരവാഹികളുടെ ലിസ്റ്റ് പ്രഖ്യാപിക്കുന്ന കൂട്ടത്തില്‍ അട്ടിമറി ലിസ്റ്റും പ്രഖ്യാപിച്ചാല്‍ അട്ടിമറിക്കാര്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ ശക്തി കുറയുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ഡി.സി.സിയുടെ പുതിയ ലിസ്റ്റില്‍ സെക്രട്ടറിയായി എം. അസിനാറിനെ പരിഗണിച്ചതായും ഡി.സി.സി സെക്രട്ടറി ടി.കെ. സുധാകരനേയും മുന്‍ ഡി.സി.സി. സെക്രട്ടറി വി. ഗോപിയേയും തഴഞ്ഞതായും സൂചനയുണ്ട്.

ഗോപി ഐ ഗ്രൂപ്പിന്റേയും എ ഗ്രൂപ്പിന്റേയും പത്മജാഗ്രൂപ്പിന്റേയും ലിസ്റ്റില്‍ ഉള്‍പ്പെടാത്തതാണ് ക്ലീന്‍ ഔട്ടാകാന്‍ കാരണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടി.കെ. സുധാകരന്‍ പത്തുകൊല്ലം തുടര്‍ച്ചയായി ഡി.സി.സി. സെക്രട്ടറിയായതു കൊണ്ട് ഇത്തവണ ഒഴിവാക്കാനാണ് സാധ്യതയെന്നും ഇവര്‍ വിശദീകരിക്കുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപനം നീളുന്നു; ഡി.സി.സി. പ്രസിഡണ്ടിനെതിരെ പ്രതിഷേധം

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia