city-gold-ad-for-blogger
Aster MIMS 10/10/2023

ചരിത്ര ഗവേഷകന്‍ ഡോ. സി. ബാലന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

ചരിത്ര ഗവേഷകന്‍ ഡോ. സി. ബാലന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു
കാഞ്ഞങ്ങാട്: നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ. സി. ബാലന്‍ ശനിയാഴ്ച ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം സ്വദേശിയായ ഇദ്ദേഹം 1980ല്‍ നെഹ്‌റു കോളേജില്‍ ചരിത്രവിഭാഗം അധ്യാപകനായാണ് ഓദ്യോഗിക ജീവിതം ആരംഭിച്ചത്.
2003ല്‍ ചരിത്രവിഭാഗത്തിന്റെ തലവനായി. 2007 മുതല്‍ 2012വരെ ഡെപ്യൂട്ടേഷനില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടറും അക്കാദമിക്ക് സ്റ്റാഫ് കോളേജ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിങ്ങ് അംഗം, സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം, കാലടി സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം, ജില്ലാ ജുവനൈല്‍ ബോര്‍ഡ് അംഗം, കണ്ണൂര്‍ സര്‍വ്വകലാശാല റിസര്‍ച്ച് ഗ്രേഡ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി നേതാവായിരുന്ന സി. ബാലന്‍ എസ്.എഫ്.ഐയുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ അംഗമായിരുന്നു. ചരിത്ര പഠനത്തില്‍ സര്‍വ്വകലാശാലയുടെ റാങ്ക് നേടിയാണ് ബാലന്‍ വിജയിച്ചത്. പുരോഗമന സാഹിത്യ സംഘത്തിന്റെ ജില്ലയിലെ പ്രമുഖ നേതാവാണ്.

കാസര്‍കോട് ജില്ലയിലെ പ്രദേശിക ചരിത്രരചനയുടെ ആവശ്യകതയെ കുറിച്ച് ഭരണനേതൃത്വങ്ങളില്‍ അവബോധമുണ്ടാക്കാന്‍ തുനിഞ്ഞ ആദ്യവ്യക്തിയാണ് സി. ബാലന്‍. ബാലനും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പരീക്ഷ കണ്‍ട്രോളറുമായിരുന്ന കെ.പി ജയരാജനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച കാസര്‍കോട്ടെ സ്വതന്ത്ര്യസമര പോരാളികളുടെ സചിത്ര വിവരണ ഗ്രന്ഥം പരക്കെ ശ്രദ്ധിക്കപ്പെട്ടതാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ ജില്ലയുടെ ചരിത്രത്തിന്റെ ശില്‍പ്പിയും സി. ബാലനായിരുന്നു.

Keywords:  Retire, Kanhangad, C. Balan, Professor  

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL