city-gold-ad-for-blogger

ശ്രീകൃഷ്ണ ജയന്തിക്ക് വന്‍ ഒരുക്കങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.09.2014) ശ്രീകൃഷ്ണ ജയന്തിക്ക് നാടെങ്ങും വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സംഘടനകള്‍ക്ക് പുറമെ ക്ലബ്ബുകളും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ കലാ കായിക മത്സരങ്ങള്‍ നടക്കും.

ഉച്ചകഴിഞ്ഞ് നാലുമണിയോടുകൂടി നിശ്ചല ചലന ദൃശ്യങ്ങളോടും അമ്പാടി കണ്ണന്മാരോടും താലപ്പൊലിയേന്തിയ ബാലികമാരോടും കൂടിയുള്ള ശോഭായാത്രകള്‍ പുറപ്പെടും. മാതോത്ത്, അരയി, ചെമ്മട്ടംവയല്‍, കല്ലുരാവി, ഹൊസ്ദുര്‍ഗ് ശ്രീ കൃഷ്ണമന്ദിര പരിസരം, കുന്നുമ്മല്‍  എന്നിവടങ്ങളില്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ വൈകുന്നേരം കോട്ടച്ചേരി ട്രാഫിക്കില്‍ സംഗമിച്ച് മഹാശോഭയാത്രയായി ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിക്കും. കൊളവയല്‍, അജാനൂര്‍ കടപ്പുറം, പടിഞ്ഞാറെക്കര, മാണിക്കോത്ത് എന്നിവടങ്ങളില്‍  നിന്നും ശോഭയാത്രകള്‍ നോര്‍ത്ത് കോട്ടച്ചേരി ജംഗ്ഷനില്‍ സംഗമിച്ച് കോട്ടച്ചേരി ട്രാഫിക്കിലെ മഹാശോഭയാത്രയില്‍ സംഗമിക്കും. 

നെല്ലിത്തറ, ആനന്ദാശ്രമം - മഞ്ഞംപൊതിക്കുന്ന്, കാട്ടുകുളങ്ങര,  വെള്ളിക്കോത്ത്, ഉദയംകുന്ന്, കല്ല്യാണ്‍റോഡ്, പുതിയകണ്ടം എന്നിവടങ്ങളില്‍ നിന്നുമുള്ള ശോഭയാത്രകള്‍ ശ്രീമദ് പരമശിവ വിശ്വകര്‍മ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സമാപിക്കും. പൂച്ചക്കാട്, പൂച്ചക്കാട് കിഴക്കേക്കര ശോഭയാത്രകള്‍ പൂച്ചക്കാട് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രയായി പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. കേളോത്ത്, കൊടവലം ശോഭയാത്രകള്‍ പൊള്ളക്കടയില്‍ സംഗമിച്ച് പുല്ലൂര്‍ വഴി കണ്ണാംക്കോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.

വാഴക്കോട്, മുളവന്നൂര്‍, മൊടഗ്രാമം, മീങ്ങോത്ത്, ശിവഗിരി, ബലിപ്പാറ എന്നിവടങ്ങളില്‍ നിന്നും ശോഭയാത്രകള്‍ അമ്പലത്തറയില്‍ സംഗമിച്ച് മഹാശോഭയാത്രയായി ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെത്തും. പൊടവടുക്കം ക്ഷേത്രത്തില്‍ നിന്നും ശോഭയാത്ര ഇരിയ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും. വെള്ളമുണ്ട ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര ഒടയംചാല്‍ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തിലും പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിലും സമാപിക്കും. എണ്ണപ്പാറ, പേരിയ ശോഭയാത്രകള്‍ തായന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. മടിക്കൈ, ഏച്ചിക്കാനം, ചെമ്പിലോട്ട്  എന്നി സ്ഥലങ്ങളിന്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ കല്ല്യാണം ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ സംഗമിച്ച്  വഴി മടിക്കൈമാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര പരിസരത്ത് സമാപിക്കും. 

ശംഭൂനാട്, പരവനടുക്കം, തലക്ലായി ബാലഗോകുലങ്ങളുടെ  ശോഭായാത്രകള്‍ അഞ്ചങ്ങാടിയില്‍ സംഗമിച്ച് മഹാശോഭയാത്രയായി തലക്ലായി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. വയലാംകുഴി ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ  ശോഭയാത്ര ശിവപുരം ശ്രീ ശിവക്ഷേത്ര-ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലും, ശ്രീ ഭാരതാംബ കുന്നുമ്മല്‍, ശ്രീ ധര്‍മ്മശാസ്താ പള്ളിപ്പുറം, എന്നീ ബാലഗോകുലങ്ങളുടെ ശോഭയാത്ര പള്ളിപ്പുറം ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തിലും സമാപിക്കും. അരമങ്ങാനം ശോഭയാത്രപള്ളിപ്പുറം ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തിലും കീഴൂര്‍ കൊപ്പല്‍ മഹാമായ തറവാട്ടില്‍ നിന്നുമുള്ള ശോഭയാത്ര കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും സമാപിക്കും.

അടോട്ടുകയ പെരിങ്കയ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരം, ചേടിക്കുണ്ട്, നീളങ്കയം എന്നിവടങ്ങളില്‍ നിന്നുമുള്ള ശോഭയാത്രകള്‍ കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. കൊട്ടോടി ചീമുള്ളടുക്കം, ഒരള, മാവുങ്കാല്‍, ശോഭയാത്രകള്‍ കൊട്ടോടിയില്‍ സംഗമിച്ച് മഹാശോഭയാത്രയായി പേരടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. ചുള്ളിക്കര ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരത്തില്‍ നിന്നും ശോഭയാത്ര അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും,പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും ശോഭയാത്ര  കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലും സമാപിക്കും. ബളാംതോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ചാമുണ്ടിക്കുന്ന് ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും, പ്രാന്തര്‍ക്കാവ് മൊട്ടയംകൊച്ചിയില്‍ നിന്നും പ്രാന്തര്‍ക്കാവ് ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലും ശോഭായാത്രകള്‍ സമാപിക്കും. പെരുതടി പന്തിക്കല്‍  ശോഭയാത്ര പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തിലും, പാടിയില്‍ നിന്നുമുള്ള ശോഭായാത്ര എരിഞ്ഞിലംകോട് അയ്യപ്പസേവ മന്ദിരത്തിലും സമാപിക്കും.
ശ്രീകൃഷ്ണ ജയന്തിക്ക് വന്‍ ഒരുക്കങ്ങള്‍

ചീര്‍മ്മക്കാവ്, പള്ളിക്കര,  കിഴക്കന്‍ കൊഴുവില്‍ ഇടുവുങ്കാല്‍, കോട്ടപ്പുറം എന്നി സ്ഥലങ്ങളിന്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ നഗരപ്രദക്ഷിണത്തിന് ശേഷം തളിയില്‍ ശിവക്ഷേത്രം. പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താംകാവില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര കോയിത്തട്ട ആറളം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കാലിച്ചാനടുക്കം കുറ്റിക്കല്‍ അമ്പല പരിസരത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര ശാസ്താംപാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ സമാപിക്കും. 

പുങ്ങംചാല്‍ മാലോംതട്ടില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ചീര്‍ക്കയം സുബ്രഹ്മണ്യസ്വാമി കോവിലില്‍ സമാപിക്കും. ഇടുവുങ്കാല്‍, ശാസ്താംകൈ, അച്ചേരി, പരിയാരം എന്നീ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ശോഭയാത്രകള്‍ ഉദുമ അയ്യപ്പ ഭജന മന്ദിരത്തില്‍ സംഗമിച്ച്  ഉദുമ, കളനാട് വഴി  മാങ്ങാട് ശ്രീ ബാലഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. എരോല്‍ നെല്ലിയടുക്കം ശ്രീ ശാരദാംബ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പാലക്കുന്ന് കരിപ്പോടി ശ്രീ അയ്യപ്പ ഭജനമന്ദിരത്തില്‍ സമാപനം. തച്ചങ്ങാട് പൊടിപ്പളം ശ്രീ പൂടംകല്ല് പരിസരത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര അരവത്ത് ശ്രീ  സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപനം. 

പറമ്പ് ശ്രീ കാലിച്ചാന്‍ ദൈവസ്ഥാനം പരിസരത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര ബട്ടത്തൂര്‍ ശ്രീ പാണ്ഡുരംഗ വിഠള ക്ഷേത്രത്തില്‍ സമാപനം. പെര്‍ലടുക്കം ശ്രീ ധര്‍മ്മശാസ്താ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര കരിച്ചേരി വിളക്കുമാടം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. 

വേലക്കുന്ന് ശ്രീ  ശിവ ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 4ന് ആരംഭിക്കുന്ന ശോഭയാത്ര   കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപനം. മുന്നാട് വടക്കേക്കര ഭഗവതി  ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. കാവുങ്കാല്‍ ചാമുണ്‌ഡേശ്വരി ഗുളികന്‍ ദേവസ്ഥാനത്തു നിന്നും വൈകുന്നേരം 4ന് ആരംഭിക്കുന്ന ശോഭയാത്ര ശ്രീ  വയനാട്ടുകുലവന്‍ ദേവസ്ഥാനം, പരപ്പ അയ്യപ്പ ഭജനമന്ദിരം എന്നിവ പ്രദക്ഷിണം ചെയ്ത് പള്ളഞ്ചിയില്‍ സമാപിക്കും.

മാണിമൂല ശ്രീ അയ്യപ്പ ഭജനമന്ദിരം, പനംകുണ്ട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം,  പയറടുക്കം ശ്രീ  വയനാട്ടുകുലവന്‍ ദേവസ്ഥാനം, ഈയന്തലം ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മക്കട്ടി- കക്കച്ചാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, വില്ലാരംബയല്‍ ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മാരിപ്പടുപ്പ് ശീ ധര്‍മ്മശാസ്താ ഭജനമന്ദിരം എന്നീ സ്ഥലങ്ങളിന്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ വൈകുന്നേരം 4ന് ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭയാത്രയായി ബന്തടുക്ക ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. 

തങ്കയം നരിയാലിന്‍ കിഴില്‍ ക്ഷേത്ര പരിസരം, പേക്കടം ശ്രീകുറുവാപള്ളി ക്ഷേത്ര പരിസരം, മിലിയാട്ട് ശ്രീ സുബ്രമണ്യ സ്വാമികോവില്‍ പരിസരം, കൊയോങ്കര ശ്രീപുമാല ഭഗവതി ക്ഷേത്ര പരിസരം, വലിയപറമ്പ് ഗുളികന്‍ ദേവസ്ഥാനം ചെറുകാനം മാപ്പിടച്ചേരി ദേവസ്ഥാനം, തെക്കുമ്പാട് തിരുവമ്പാടി ക്ഷേത്ര പരിസരം, ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്ര പരിസരം, നടക്കാവ് കോളനി അയ്യപ്പ ക്ഷേത്ര പരിസരം,  ഇടയിലെക്കാട് ശ്രീ വേണുഗോപാല ക്ഷേത്ര പരിസരം, കന്നുവിട് കടപ്പുറം ശ്രീസ്വാമിമഠം പരിസരം, വയലോടി ശ്രീ സുബ്രമണ്യ സ്വാമികോവില്‍ പരിസരം എന്നിവടങ്ങളില്‍ നിന്നുമുള്ള  ശോഭായാത്രകള്‍ തൃക്കരിപ്പൂരില്‍  തങ്കയം മൂക്കില്‍ സംഗമിച്ച് മഹാശോഭായാത്രയായി തൃക്കരിപ്പൂരില്‍ മിനി സ്റ്റേഡിയത്തില്‍ സമാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Keywords : Kasaragod, Temple, Kerala, Udma, Kanhangad, Sree krishna jayanthi, Preparations for Sree krishna jayanthi celebrations. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia