city-gold-ad-for-blogger
Aster MIMS 10/10/2023

പ്രാര്‍ത്ഥനാ സംഗമവും സാംസ്‌കാരിക സമ്മേളനവും ഞാണിക്കടവില്‍

കാഞ്ഞങ്ങാട്: എസ്.വൈ.എസ്- എസ്.എസ്.എഫ് ഞാണിക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ സംഗമവും സാംസ്‌കാരിക സമ്മേളനവും സെപ്തംബര്‍ 20 ന് വൈകുന്നേരം മൂന്ന് മണിക്ക് ഞാണിക്കടവ് മര്‍ഹൂം മഞ്ഞനാടി ഉസ്താദ് നഗറില്‍ നടക്കും.

ഞാണിക്കടവ് മഹല്ല് ഖബര്‍ സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ എസ്.വൈ.എസ് ഹൊസ്ദുര്‍ഗ് സോണ്‍ പ്രസിഡന്റ് മടിക്കൈ അബ്ദുല്ലഹാജി അധ്യക്ഷത വഹിക്കും. എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറ) നേതൃത്വം നല്‍കും.

പ്രാര്‍ത്ഥനാ സംഗമവും സാംസ്‌കാരിക സമ്മേളനവും ഞാണിക്കടവില്‍വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എസ്.വൈ.എസ് ഞാണിക്കടവ് യൂണിറ്റ് പ്രസിഡണ്ട് ജഅ്ഫര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്യും. ബഷീര്‍ മങ്കയം, റാഷിദ് ഹിമമി ബങ്കളം, ഇ.കെ.എ. റഹ്‌മാന്‍ ഫലാഹ് നഗര്‍, എം. ഹസൈനാര്‍, ഇ.കെ.കെ. പടന്നക്കാട്, ഹസൈനാര്‍ കല്ലൂരാവി, വി. സുകുമാരന്‍, പി. അബൂബക്കര്‍ ഞാണിക്കടവ്, നാസര്‍  മൗലവി ഞാണിക്കടവ്, ഗഫൂര്‍ സഖാഫി, മുനീര്‍ മൗലവി, സലീം ഇര്‍ഷാദി, റഹീം മൗലവി, അബൂബക്കര്‍ മൗലവി, ഫാറൂക്ക് ഞാണിക്കടവ് പ്രസംഗിക്കും.

രാത്രി ഏഴ് മണിക്ക് പ്രമുഖ പ്രഭാഷകൻ പേരോട് അബ്ദുര്‍ റഹ്‌മാന്‍ സഖാഫിയുടെ മകന്‍ പേരോട് മുഹമ്മദ് മുസ്ലിയാര്‍ പ്രസംഗിക്കും.

Keywords : Kanhangad, Kerala, SSF, Kerala, Prayer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL