'പ്രവാസികള്‍ക്കൊരു തണല്‍': പ്രവാസി മീറ്റ് 30ന് കാഞ്ഞങ്ങാട്
Aug 27, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 27.08.2014) ഒരു പുരുഷായുസ് കുടുംബത്തിനും നാടിനും വേണ്ടി വിദേശരാജ്യത്ത് ജീവിതം ഹോമിച്ച് നാട്ടില്‍ തിരിച്ചെത്തി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും തണലേകുന്നതിന് ഐ.എന്‍.എല്‍ ന്റെ പോഷക സംഘടനയായ നാഷണല്‍ പ്രവാസി ലീഗ് (എന്‍.പി.എല്‍) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കൊരു തണല്‍ പദ്ധതി തയ്യാറാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള പ്രവാസിമീറ്റും ജില്ലാ കണ്‍വെന്‍ഷനും ആഗസ്റ്റ് 30 ഉച്ചക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് എന്‍.പി.എല്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ആമു ഹാജി മൗവ്വല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഖലീല്‍ എരിയാല്‍ എന്നിവര്‍ അറിയിച്ചു.
സംസ്ഥാന - ജില്ലാ നേതാക്കള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള നാഷണല്‍ പ്രവാസി ലീഗിന്റെ പുതിയ കാസര്‍കോട് ജില്ലാ കമ്മിറ്റി എന്‍.പി.എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹമ്മദ് പ്രഖ്യാപിക്കും. അംഗത്വ കാര്‍ഡ് വിതരണം സംസ്ഥാന സെക്രട്ടറി മഹ്മൂദ് പറക്കാട് നിര്‍വഹിക്കുമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

Keywords : Kasaragod, Kerala, INL, Kanhangad, Meet, Expatriates, NPL, District Committee.