ബജറ്റില്‍ അവഗണന: പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Mar 15, 2015, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/03/2015) പുതിയ കേരള ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രവാസികള്‍ വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കേരള സമ്പദ് ഘടനയെ തന്നെ താങ്ങി നിര്‍ത്തുന്ന പ്രവാസികളെ തങ്ങളുടെ അടിയന്തിര ആവശ്യങ്ങളുന്നയിച്ച് നിരവധി തവണ ആവശ്യപ്പെട്ടിട്ടു പോലും തീരെ പരിഗണിക്കാതിരുന്നതിനെതിരെ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കടുത്ത അമര്‍ഷം രേഖപ്പെടുത്തി.
വിഷയം മുഖ്യമന്ത്രിയുടെയും പ്രവാസി കാര്യവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അനുകൂല തീരുമാനമായില്ലെങ്കില്‍ പ്രവാസി കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത് അറിയിച്ചു. നാം ഹനീഫ, ജമീല അഹമദ്, എം.പി.എം ഷാഫി, ഗംഗാധരന്‍ തൈക്കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Keywords : Kanhangad, Budget, Kasaragod, Kerala, Congress, KM Mani, Expatriates.