Tribute | പി പി നസീമ ടീച്ചർ സ്ത്രീ ശാക്തീകരണത്തിന്റെ പ്രചോദനമെന്ന് കെഎടിഎഫ്
● പി.പി നസീമ ടീച്ചർ അനുസ്മരണ സമ്മേളനം സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി ഉദ്ഘാടനം ചെയ്തു.
● വനിത വിങ്ങ് കൺവീനർ സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്: (KasargodVartha) സ്ത്രീകളുടെ ശാക്തീകരണത്തിനായി അടിയുറച്ച പോരാട്ടം നയിച്ച പി.പി. നസീമ ടീച്ചറുടെ വിയോഗം സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും ടീച്ചറുടെ സംഭാവനകളെ ഓർമ്മിപ്പിക്കുകയും അവരുടെ ആദർശങ്ങൾക്ക് ജീവൻ നൽകുകയും വേണമെന്നും കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി പറഞ്ഞു.
കെ.എ.ടി.എഫ് സംസ്ഥാന വനിത വിങ്ങ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത വിങ്ങ് കൺവീനർ സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു. സി ടി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു. ഒരു അധ്യാപികയെന്നതിലുപരി നസീമ ടീച്ചർ സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത മികച്ച ഒരു ഭരണാധികാരി കൂടിയായിരുന്നു എന്ന് കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി കെ വി റംല ടീച്ചർ പറഞ്ഞു .
അജാനൂർ പഞ്ചായത്ത് പ്രസിഡന്റ്, വനിതാ ലീഗ് സംസ്ഥാന ട്രഷറർ, കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ്, കെ എ.ടി.എഫ് സംസ്ഥാന വനിത വിങ്ങ് ചെയർപേഴ്സൺ തുടങ്ങിയ പദവികളിൽ സമൂഹത്തിന് സേവനം ചെയ്ത നസീമ ടീച്ചറുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെ സംഭാവനകൾ എന്നും അനുസ്മരിക്കപ്പെടുമെന്ന് അനുസ്മരണ പ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി ടി.സി. അബ്ദുൽ ലത്തീഫ് അഭിപ്രായപ്പെട്ടു.
സംസ്ഥാന നേതാക്കളായ ഒ.എം. യഹ്യാ ഖാൻ, എം ഹസനത്ത് ടീച്ചർ, സുബൈദ ടീച്ചർ, ജസലീന ടീച്ചർ, സക്കീന ടീച്ചർ, അബൂബക്കർ റഷീദ്, എം.ടി.പി ഷഹീദ് തുടങ്ങിയവർ സംസാരിച്ചു. ഷറഫുന്നീസ ടീച്ചർ നന്ദി പറഞ്ഞു
#WomensEmpowerment #PPNaseem #KATF #TeacherLeadership #CommunityService #Tribute