|
P.Rajan Panicker |
കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ടിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ പൂരക്കാലത്ത് മറത്തു കളി അവതരിപ്പിച്ച കൊയങ്കര പി. രാജന്‍ പണിക്കെര ദേവസ്ഥാനം പട്ടുംവളയും നല്‍കി ആദരിക്കുന്നുമെന്ന് ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കോയ്മ നായ്ക്കരവളപ്പ് ശാന്തനായകന്‍ നരസിംഹയാണ് പട്ടുംവളയും നല്‍കുന്നത്. രണ്ട് മണിക്ക് അനുമോദന സമ്മേളനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ബാരിക്കാട്ട് പത്മനാഭ അനുഗ്രഹ പ്രഭാഷണം നടത്തും. ദേവനര്‍ത്തകന്‍ കുമാരന്‍ വെളിച്ചപ്പാടന്‍, രാജന്‍ പണിക്കര്‍, കുതിരുമ്മല്‍ രാമന്‍, പുതിയപുരയില്‍ അമ്പാടി എന്നിവരെ ആദരിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കെ.വി. നാരായണന്‍, ഭാരവാഹികളായ ടി.വി. ശ്രീധരന്‍, അജിത് കുന്നരുവത്ത്, കെ.പി. വിജയന്‍, പി.കുഞ്ഞാമന്‍ പൊയ്യക്കര സംബന്ധിച്ചു.
Keywords: P.Rajan Panicker, Poorakali Artist, Koyangara, Kanhangad, Kasaragod