city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂച്ചക്കാട്ടെ അപകടം: ബസ് ഡ്രൈവര്‍ കീഴടങ്ങി

പൂച്ചക്കാട്ടെ അപകടം: ബസ്  ഡ്രൈവര്‍ കീഴടങ്ങി
കാഞ്ഞങ്ങാട്: പൂച്ചക്കാട്ട് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് രണ്ട് പിഞ്ചുകുട്ടികളടക്കം നാലുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന കെ എല്‍ 60ബി 7677 നമ്പര്‍ ഷഹനാസ് ബസിന്റെ പെരിയ താന്നിയടിക്കടുത്ത് ബാവടുക്കം സ്വദേശി സി രാമകൃഷ്ണനാണ് (38) ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പോലീസ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തു.പൂച്ചക്കാട് വാഹനാപകടം: ബസ് ഡ്രൈവര്‍ കീഴടങ്ങി


ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് പൂച്ചക്കാട് നാലുപേരുടെ മരണത്തിനിടയാക്കിയ കൂട്ട ദുരന്തം നടന്നത്.

പാലക്കുന്നിനടുത്ത മലാംകുന്നില്‍ ഒരു കല്യാണ ചടങ്ങില്‍ പോകുകയായിരുന്ന അജാനൂര്‍ കടപ്പുറം സ്വദേശികളായ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ എതിരെ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവര്‍ രതീഷ്, ബന്ധുക്കളായ അഞ്ജിത, മഹിത്, ഷിബിത്ത് എന്നിവര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അപകടം നടന്നയുടന്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രാമകൃഷ്ണന്‍ നാട്ടിലെത്തുകയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മാറിനില്‍ക്കുകയുമായിരുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് യുവാവ് വെള്ളിയാഴ്ച സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്.

Related news: 

പൂച്ചക്കാട് അപകടം: ബസ് ഡ്രൈവര്‍ മുങ്ങി 

പൂച്ചക്കാട്ടെ വാഹനാപകടം നാടിനെ നടുക്കി

Keywords: Poochakkad, Bus accident, Bus driver, Surrender, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia