city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസുകാരെ പക്ഷപാതികളാക്കുന്നത് രാഷ്ട്രീയക്കാര്‍: മന്ത്രി വേണുഗോപാല്‍

കാഞ്ഞങ്ങാട്: പോലീസുകാരെ പക്ഷവാദികളാക്കിമാറ്റുന്നത് രാഷ്ട്രീയക്കാരാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റാന്വേഷണ മികവില്‍ കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്ത പ്രമാദമായ ഒട്ടേറെ കേസുകളുടെ അന്തിമ റിപോര്‍ട്ടുകള്‍ നേരത്തെ കേരള പോലീസ് അന്വേഷിച്ച് തയ്യാറാക്കിയ റിപോര്‍ട്ടുകള്‍ക്ക് സമാനമാണെന്ന് നിരവധി തവണ തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊലപാതകമായാലും മോഷണങ്ങളായാലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുന്ന കൃത്യതയുള്ള അനേ്വഷണ റിപോര്‍ട്ടുകളാണ് മിക്ക കേസുകളിലും പോലീസ് കോടതിക്ക് നല്‍കുന്നത്. പക്ഷെ പ്രതികളെ അന്തിമമായി രക്ഷപ്പെടുത്താന്‍ ഗൂഢനീക്കം നടത്തുന്ന ചില പുഴുക്കുത്തുകളും പോലീസ് സേനയിലുണ്ട്. ഇത്തരക്കാര്‍ക്ക് യാതൊരു പരിഗണനയും അസോസിയേഷനോ മേലുദേ്യാഗസ്ഥരോ നല്‍കരുതെന്നും മന്ത്രി പറഞ്ഞു.
പോലീസുകാരെ പക്ഷപാതികളാക്കുന്നത് രാഷ്ട്രീയക്കാര്‍: മന്ത്രി വേണുഗോപാല്‍

പോലീസുകാരുടെ സംതൃപ്തമായ സേവന ജീവിതം ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രതജ്ഞാബദ്ധമാണെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ പോലീസുകാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു നല്‍കിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നക്‌സല്‍ ഭീഷണിയടക്കമുള്ള വിധ്വംസക പ്രവര്‍ത്തകരുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ കേരള പോലീസിന്റെ ധീരമായ നടപടികളും നിലപാടുകളുമാണ് ഇടയാക്കിയത്. ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനം പോലീസ് നടത്തിയില്ലായിരുന്നുവെങ്കില്‍ കേരളം തകര്‍ചയിലേക്ക് നീങ്ങുമായിരുന്നു.

പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. വാസുദേവന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. എം.എല്‍.എ.മാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.പി. രഞ്ജിത്ത്, കല്ലറ ബാലകൃഷ്ണന്‍, പി പ്രവീണ്‍കുമാര്‍, പി.ഡി. ഉണ്ണി, ഡി.വൈ.എസ്.പി. മധുസൂദനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.വി. രാജീവന്‍ സ്വാഗതവും കെ.വി. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords:  Kanhangad, Police, Minister, Minister K.C.Venugopal, Kerala, Kasaragod, Kerala Police Association, MLA, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia