city-gold-ad-for-blogger
Aster MIMS 10/10/2023

Restrictions | ടർഫുകളിൽ കർശന നിയന്ത്രണവുമായി പൊലീസ്; രാത്രി എത്തുന്ന സ്കൂൾ കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തും

Kannangad Turf Grounds Under Police Surveillance
Representational Image Generated by Meta AI

ടർഫുകളിൽ കർശന നിയന്ത്രണം, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപടി, സ്കൂൾ കുട്ടികൾക്ക് നിരോധം

 

കാഞ്ഞങ്ങാട്: (KasargodVartha) ടർഫുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഹോസ്ദുർഗ് പോലീസ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്ക് തടയിടാനുമാണ് നടപടി.

കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ടർഫുകളെ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.

Restrictions

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ടർഫിൽ പ്രവേശനം നിരോധിച്ചു. രാത്രി സമയത്ത് ടർഫിൽ എത്തുന്ന സ്കൂൾ കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തും. ടർഫിൽ കളിക്കുന്നവരുടെ അഡ്രസ് പ്രൂഫും മേൽവിലാസവും ഉൾപ്പെടുത്തിയ രജിസ്റ്റർ നിർബന്ധമാക്കി. ടർഫിൽ കളിക്കാരെയും ടീം മാനേജർമാരെയും മാത്രമേ പ്രവേശിപ്പിക്കൂ. എല്ലാ ടർഫുകളിലും സിസിടിവി ക്യാമറ നിർബന്ധമാക്കി.

കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് എസ്എച്ച്ഒ അജിത്കുമാർ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫീസർ പ്രമോദ് ടി വി സ്വാഗതം പറഞ്ഞു.

ഈ നടപടികളിലൂടെ ടർഫുകളിൽ സംഭവിക്കുന്ന അക്രമങ്ങൾ തടയാനും ലഹരി വ്യാപനം തടയുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്കൂൾ കുട്ടികളെ ദുശ് ചര്യകളിൽ നിന്ന് സംരക്ഷിക്കുകയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

#Kannangad #turfgrounds #police #safety #schoolchildren #drugfree

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia