നടുറോഡില്‍ രണ്ടര മണിക്കൂര്‍ ഗതാഗത തടസ്സമുണ്ടാക്കിയ കാര്‍ കസ്റ്റഡിയില്‍
Aug 13, 2012, 22:18 IST
കാഞ്ഞങ്ങാട്: നടുറോഡില്‍ നിര്‍ത്തിയിട്ട കാര്‍ രണ്ടരമണിക്കൂര്‍ നേരത്തോളം ഗതാഗത തടസ്സത്തിന് കാരണമായി. കഴിഞ്ഞ ദിവസം ഉച്ചക്കാണ് ചിത്താരി സ്വദേശിയുടെ ആള്‍ട്ടോകാര്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് പള്ളിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടത്. ഉച്ചക്ക് ഒരു മണിയോടെ നടുറോഡില്‍ കാര്‍ നിര്‍ത്തിയ ശേഷം ചിത്താരി സ്വദേശി അടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു.
കാര്‍ റോഡില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉടമ വരുന്നതും കാത്ത് നിന്നെങ്കിലും പോലീസിനെ കണ്ട ഇയാള്‍ കാറിന് സമീപത്തേക്ക് വരാതെ മാറി നിന്നു. പോലീസ് പോയ ശേഷം കാര്‍ എടുക്കാമെന്ന് ഉടമ കരുതിയെങ്കിലും ഉടമ വരുന്നത് വരെ പോലീസ് കാത്ത് നില്ക്കുക തന്നെ ചെയ്തു.
വൈകിട്ട് 3.30 മണിയോടെയാണ് ഗത്യന്തരമില്ലാതെ ഉടമ കാറിനടുത്തെത്തിയത്. ട്രാഫിക് നിയമം ലംഘിച്ച ഉടമയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയും പിഴ ഈടാക്കിയ ശേഷം കാര്‍ ഉടമയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
പൊതുവെ ജനത്തിരക്കേറിയ കാഞ്ഞങ്ങാട് നഗരത്തില്‍ വാഹനങ്ങള്‍ റോഡില്‍ തന്നെ നിര്‍ത്തിയിടുന്നത് ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുകയാണ്.
Keywords: Kanhangad, Kasaragod, Car, Traffic-block, Police