പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കോടതിയില്‍ ഹാജരാക്കി
Feb 2, 2012, 17:41 IST
ഹൊസ്ദുര്‍ഗ്: എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മടിക്കൈ ബങ്കളത്തെ കക്കാട്ട് പി കുമാരന്റെ മകള്‍ എം രമ്യ(24)യെയാണ് ഇന്നലെ വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. പ്രായപൂര്‍ത്തിയായതിനാല്‍ കോടതി രമ്യയെ സ്വന്തം ഇഷ്ടത്തിന് വിട്ടു.
ഇതേ തുടര്‍ന്ന് രമ്യ കാമുകനോടൊപ്പം തന്നെ പോയി. ഇക്കഴിഞ്ഞ ജനുവരി 29 ന് പുലര്‍ച്ചെയാണ് രമ്യയെ ക ക്കാട്ടെ സ്വന്തം വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷ ണത്തില്‍ രമ്യ കാമുകനായ പുല്ലൂര്‍ പൊള്ളക്കടയിലെ കല്ലുവെട്ട് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയതായി വ്യക്തമായി. വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണ്ണവും 7,000 രൂപയും കൈക്കലാക്കിയ ശേഷമാണ് രമ്യ കാമുകനൊപ്പം പോയത്. തുടര്‍ന്ന് കുമാരന്റെ പരാതി പ്ര കാരം നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആറുവര്‍ഷം മുമ്പാണ് ചാള ക്കടവിലെ കോരന്റെ മകന്‍ സുനില്‍ രമ്യയെ വിവാഹം ചെയ്തത്. പിന്നീട് ദാമ്പത്യത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം രമ്യ എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടില്‍ വന്ന് താമസിക്കുകയായിരുന്നു.
മൂത്തമകള്‍ സുനിലിനോടൊപ്പമാണ് താമസിക്കുന്നത്. ജനുവരി 29 ന് രാത്രി കക്കാട്ടെ വീട്ടിലെ കിടപ്പ് മുറിയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനോടൊപ്പമാണ് രമ്യകിടന്നിരുന്നത്. പിതാവ് കുമാരനും മാതാവും സഹോദരനും വെവ്വേറെ മുറികളില്‍ കിടന്നിരുന്നു. കുഞ്ഞിന് അസുഖമുള്ള തിനാല്‍ നിരന്തരം മരുന്ന് നല്‍കി വരികയാണ്. പുലര്‍ച്ചെ 1 മണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കുമാരനും വീട്ടു കാരും ചെന്ന് നോക്കിയ പ്പോഴാണ് രമ്യയെ കാണാനില്ലെന്ന് വ്യക്തമായത്. തന്നെ ഇനി അന്വേഷിക്കേണ്ട തില്ലെന്ന് കുറിപ്പെഴുതിവെച്ചാ ണ് രമ്യ വീടുവിട്ടത്. അതിനിടെ രമ്യ കൊണ്ടുപോയ 15 പവന്‍ സ്വര്‍ണ്ണവും 7,000 രൂപയും ഉടന്‍ തിരിച്ചുകിട്ടണമെന്ന് വീട്ടുകാര്‍ രമ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം രമ്യക്കെതിരെ വീട്ടുകാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സി പി എം ഇടപെട്ട് രമ്യയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും വീട്ടുകാര്‍ക്ക് തിരിച്ച് കൊടുപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
Keywords:House-wife, court, Kanhangad, Kasaragod