'തള്ള് തള്ള്... തള്ള് തള്ള്... പോലീസുവണ്ടി' അടിസ്ഥാനസൗകര്യങ്ങളില്ലാതെ പോലീസ് സ്റ്റേഷന്‍
Feb 5, 2012, 15:13 IST
ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ജീപ്പ് തള്ളി സ്റ്റാര്‍ട്ടാക്കുന്ന പോലീസുകാര്‍ |
സി.ഐ. ഓഫീസിനും, പോലീസ് സ്റ്റേഷനുമായി ആകെ രണ്ട് ജീപ്പാണ് ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ സി.ഐയുടെ ജീപ്പ് അല്‍പം മെച്ചമുണ്ട്. മറ്റേ ജീപ്പ് ആക്രിക്കടയില്‍ തൂക്കിവില്‍ക്കേണ്ടതാണെങ്കിലും പുതിയത് കിട്ടാതെ ഇത് എങ്ങനെ കളയുമെന്നാണ് പോലീസുകാര്‍ ചോദിക്കുന്നത്. ആവശ്യഘട്ടങ്ങളില്‍ പോലീസിനെ വിളിച്ചാല്‍ ജീപ്പ് തകരാറിലാണെന്നാണ് പതിവ് പല്ലവി. ആവശ്യക്കാരന്‍ ചിലപ്പോള്‍ പോലീസുകാരെ സ്വന്തം വാഹനത്തിലോ, ടാക്‌സിയിലോ അതുമല്ലെങ്കില്‍ ഓട്ടോയിലോ കൂട്ടിക്കൊണ്ട് പോകണം. അടിസ്ഥാനസൗകര്യമില്ലാതെ പോലീസുകാര്‍ ഇവിടെ കഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇതിന്റെ നീരസം ചിലപ്പോള്‍ സ്റ്റേഷനില്‍ അറസ്റ്റു ചെയ്ത് കൊണ്ട് വരുന്ന പ്രതികള്‍ അനുഭവിക്കാറുമുണ്ട്. ആവശ്യത്തിന് പോലീസുകാരില്ലാത്തത് വലിയ പ്രശ്‌നമായി നിലനില്‍ക്കുകയാണ്.
പോലീസുകാര്‍ക്ക് വിശ്രമിക്കാനും വസ്ത്രം മാറാനും ഒരു ഇടുങ്ങിയ മൂറി മാത്രമാണുള്ളത്. മൂന്ന് എസ്.ഐ, ഏഴ് എ.എസ്.ഐ, 25 എച്ച്.സി, അഞ്ച് വനിതാ പോലീസ്, 25 പോലീസുകാര്‍ എന്നിവരാണ് ജോലി ചെയ്യുന്നത്. ഡ്രസിംഗ് റൂമില്‍ സൗകര്യമില്ലാത്തതിനാല്‍ പലപ്പോഴും യൂണിഫോം മാറിപോകാറുമുണ്ട്. വനിതാ പോലീസിന് കാര്യമായി പകല്‍ മാത്രമാണ് ഡ്യൂട്ടി. രാത്രിയില്‍ വനിതകള്‍ ഉള്‍പെട്ട എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടെങ്കില്‍ വനിത പോലീസുകാരെ വീട്ടില്‍ചെന്ന് കൂട്ടിക്കൊണ്ട് വരണം. വനിതാ പോലീസിന് വേണ്ടി സ്റ്റേഷനോട് ചേര്‍ന്ന് ഒരു മുറി പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും സൗകര്യമില്ലാത്തതിനാല്‍ തുറന്ന് കൊടുത്തിട്ടില്ല. പോലീസ് ജീപ്പ് കഴുകാന്‍ പോലും സ്റ്റേഷനില്‍ സൗകര്യമില്ല. സ്റ്റേഷന്‍ മുറ്റത്തിട്ട് തന്നെയാണ് പോലീസ് ജീപ്പ് കഴുകുന്നത്. പരാതി നല്‍കാനും മറ്റുമെത്തുന്നവര്‍ ചെളിവെള്ളം ചവിട്ടിയാണ് സ്റ്റേഷനിലേക്ക് കടക്കേണ്ടത്. ജില്ലാ ആസ്ഥാനത്തുള്ള കാസര്‍കോട് പോലീസ് സ്റ്റേഷന് ഇല്ലായ്മകളില്‍ നിന്നും ഒരിക്കലും മോചനം ഉണ്ടാകില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്.
Keywords: Kasaragod, police-station, Kanhangad