city-gold-ad-for-blogger

മാവോയിസ്റ്റ് വേട്ടയ്ക്ക് കാസര്‍കോട് ജില്ലയില്‍ രൂപീകരിച്ച പോലീസ് സക്വാഡുകള്‍ നിര്‍ജീവം

കാസര്‍കോട്: (www.kasargodvartha.com 16/06/2015) മാവോയിസ്റ്റ് വേട്ടയ്ക്കായി കാസര്‍കോട് ജില്ലയില്‍ രൂപീകരിച്ച പോലീസ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍. കാഞ്ഞങ്ങാട്- കാസര്‍കോട് പോലീസ് സബ് ഡിവിഷന്‍ പരിധികളിലില്‍ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളാണ് നിര്‍ജീവാവസ്ഥയിലായത്. ജില്ലയിലെ ആദിവാസി മേഖലകളടക്കം പിന്നോക്ക ജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപംനല്‍കിയിരുന്നത്.

ഭരണകൂടത്തിനെതിരെ സായുധ കലാപത്തിന് ആഹ്വാനം ചെയ്ത്‌കൊണ്ട് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി സി.ഐ മാരെ ഉള്‍പെടുത്തിക്കൊണ്ട് പോലീസ് സ്‌ക്വാഡ് രംഗത്തിറങ്ങിയത്.

ഇതിനിടെ പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് തൃകരിപ്പൂര്‍ സ്വദേശികളായ ശ്രീകാന്ത് പ്രഭാകര്‍, അരുണ്‍ ബാലന്‍ എന്നുവര്‍ അറസ്റ്റിലായതോടെ കാസര്‍കോട്ടെ മാവോയിസ്റ്റുകളെ സംബന്ധിച്ചുള്ള അന്വേഷണവും ഊര്‍ജിതമായിരുന്നു. കോടോം-ബേളൂര്‍, കിനാനൂര്‍ കരിന്തളം, പനത്തടി, കള്ളാര്‍, ബേഡകം പഞ്ചായത്തുകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാണെന്നും കണ്ടെത്തിയിരുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗവും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായില്ല. കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത പോലീസ് പാലക്കാട്ടെ കേസില്‍ അറസ്റ്റിലായ ശ്രീകാന്തും അരുണുമാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയുകയും ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം ഇവരുടെ കൂട്ടാളികളായ ജില്ലയിലെ മാവോയിസ്റ്റുകളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ശ്രീകാന്തും അരുണും ജയിലില്‍ കഴിഞ്ഞ അവസരത്തില്‍ പോലും കാസര്‍കോട് ജില്ലയല്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യകഷപ്പെട്ടിരുന്നു. രണ്ടാഴ്ച്ച മുമ്പും കാഞ്ഞങ്ങാട്ട് ഇത്തരത്തിലുള്ള പോസ്റ്റര്‍ പതിച്ചിട്ടും കാര്യമായ അന്വേഷണം ഉണ്ടായില്ല.

മാവോയിസ്റ്റുകളെ നേരിടുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‌ശേഷവും സ്‌ക്വാഡുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആക്ഷേപം.

മാവോയിസ്റ്റ് വേട്ടയ്ക്ക് കാസര്‍കോട് ജില്ലയില്‍ രൂപീകരിച്ച പോലീസ് സക്വാഡുകള്‍ നിര്‍ജീവം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia