ഭര്‍തൃമതിയെ ഇസ്തിരികൊണ്ട് പൊള്ളിച്ച ഡോ. നാദിറക്കെതിരെ പോലീസ് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപോര്‍ട്ട് നല്‍കി
Mar 21, 2015, 18:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/03/2015) ഭര്‍തൃമതിയെ ഇസ്തിരികൊണ്ട് പൊള്ളിച്ച കേസില്‍ പ്രതിയായ ഡോ. നാദിറക്കെതിരെ പോലീസ് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപോര്‍ട്ട് നല്‍കി. കൂളിയങ്കാല്‍ സ്വദേശിനിയും മൂന്ന് മക്കളുടെ മാതാവുമായ നസിയയെ (30) സ്ത്രീധനത്തിന്റെ പേരില്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും ഇസ്തിരിപ്പെട്ടികൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും കൈയ്യെല്ല് അടിച്ചുപൊളിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഡോ. നാദിറ. നീലേശ്വരം പേരോല്‍ സ്വദേശിനിയും തൃക്കരിപ്പൂര്‍ ഗവ. ഹോമിയോ ആശുപത്രിയിലെ ഡോക്ടറുമായ നാദിറക്കെതിരെയാണ് നീലേശ്വരം സിഐ കെ.ഇ. പ്രേമരാജന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്.
കേസിന്റെ വിവരങ്ങളും സംഭവങ്ങളും വിശദീകരിച്ചുകൊണ്ടും കേസില്‍ ഡോ. നാദിറയുടെ പങ്കാളിത്തം പരാമര്‍ശിച്ചുകൊണ്ടുമുള്ള റിപോര്‍ട്ടാണ് സി.ഐ. നല്‍കിയിട്ടുള്ളത്. നാദിറക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് റിപോര്‍ട്ട്. അതേസമയം പ്രതികളായ നസിയയുടെ ഭര്‍ത്താവ് ഫൈസല്‍, മാതാവ് ഫാത്തിബി എന്നിവര്‍ നാദിറയോടൊപ്പം ഒളിവിലാണ്.
ഫാത്തിബി നാദിറയോടൊപ്പമുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഫൈസലും സംസ്ഥാനം വിട്ടിട്ടില്ല. ഇവരുടെ ബന്ധുവീടുകളിലെല്ലാം പോലീസ് പലതവണ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് സൈബര്‍സെല്ലിന്റെ അന്വേഷണത്തിനും തിരിച്ചടിയായി. കണ്ണൂര്‍ ജില്ലയിലെ ചില ലോഡ്ജുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

Keywords: Kanhangad, Housewife, Accuse, Doctor, Attack, Kerala, Report.
Advertisement: