പോലീസ് ഓഫീസര്‍മാരുടെ സംഘടന യുഡിഎഫ് പിടിച്ചെടുത്തു
Sep 12, 2012, 20:24 IST
കാഞ്ഞങ്ങാട്: പോലീസ് ഓഫീസര്‍മാരുടെ സംഘടനാ തിരഞ്ഞെടുപ്പിന് വീറും വാശിയും. നിലവില്‍ എല്‍ഡിഎഫ് അനുഭാവമുള്ള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് നടക്കാനിരിക്കെ അസോസിയേഷന്‍ പിടിച്ചെടുക്കാനുള്ള യുഡിഎഫ് അനുഭാവ പോലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ ഫലം കണ്ടു. മൊത്തം 47 സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോള്‍ യുഡിഎഫ് പക്ഷത്തുള്ള 25 പോലീസ് ഓഫീസര്‍മാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ് അവരുടെ കേന്ദ്രങ്ങളിലെ അവകാശ വാദം.
നിലവില്‍ കാസര്‍കോട് വിജിലന്‍സ് സിഐ പി ബാലകൃഷ്ണന്‍ നായരാണ് അസോസിയേഷന്‍ പ്രസിഡന്റ്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയായിരുന്ന പി കെ ശ്രീകുമാര്‍ സെക്രട്ടറിയും. ആകെ ജില്ലയില്‍ 11 യൂണിറ്റുകളാണ് അസോസിയേഷനുള്ളത്. മൊത്തം 47 പ്രതിനിധികളെ തിരഞ്ഞെടുക്കണം. കുമ്പള സര്‍ക്കിളില്‍ മൂന്നുപേരും കാസര്‍കോട് എട്ട് പേരും ആദൂരില്‍ രണ്ടുപേരും ഹൊസ്ദുര്‍ഗില്‍ ഏഴുപേരും വെള്ളരിക്കുണ്ടില്‍ അഞ്ചുപേരും നീലേശ്വരത്ത് നാലുപേരും സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റില്‍ നാലുപേരും തീരദേശ പോലീസില്‍ രണ്ടുപേരും വിജിലന്‍സ് സെല്ലില്‍ ഒരാളും ആംഡ് റിസര്‍വ് ക്യാമ്പില്‍ മൂന്നുപേരും ക്രൈംബ്രാഞ്ചില്‍ രണ്ടുപേരും സ്‌പെഷ്യല്‍ ബ്രാഞ്ച്, ഡിസിആര്‍ബി, റെയില്‍വെ, വനിതാസെല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രത്യേക യൂണിറ്റില്‍ ആറുപേരും അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. എഎസ്‌ഐമാര്‍ മുതല്‍ ഡിവൈഎസ്പിമാര്‍ വരെയുള്ളവരാണ് അസോസിയേഷനിലെ അംഗങ്ങള്‍.
അതിനിടെ തിരഞ്ഞെടുപ്പ് മറയാക്കി ഇരുവിഭാഗവും കടുത്ത രാഷ്ട്രീയ കളിയില്‍ മുഴുകിയിട്ടുണ്ട്. അസോസിയേഷന്റെ നിലവിലുള്ള സെക്രട്ടറി പി കെ ശ്രീകുമാറിനെ ചൊവ്വാഴ്ച പൊടുന്നനെ വയര്‍ലെസ് സന്ദേശം നല്‍കി ജില്ലാ പോലീസ് സൂപ്രണ്ട് ബേക്കല്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബേക്കലില്‍ ചുമതലയേല്‍ക്കണമെന്നായിരുന്നു നിര്‍ദേശം. നീലേശ്വരം യൂണിറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ശ്രീകുമാര്‍. സ്ഥലംമാറ്റത്തിന് പിന്നില്‍ യുഡിഎഫ് അനുഭാവ പോലീസ് ഉദ്യോഗസ്ഥരാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്.
മത്സരരംഗത്ത് പ്രമുഖരായ പലരും വന്നത് തിരഞ്ഞെടുപ്പിന് കൂടുതല്‍ കൊഴുപ്പ് പകര്‍ന്നിട്ടുണ്ട്. കുമ്പള സിഐ ടിപി രഞ്ജിത്ത്, ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐ ഡോ.ബാലകൃഷ്ണന്‍, കുമ്പള എസ്‌ഐ നാരായണന്‍, കാസര്‍കോട് അഡീ.എസ്‌ഐ വിജയന്‍, ബദിയടുക്ക എസ്‌ഐ ശ്രീധരന്‍, ബേഡകം എസ്‌ഐ ലക്ഷ്മണന്‍, ബേക്കല്‍ എസ്‌ഐ ഉത്തംദാസ്, ചിറ്റാരിക്കാല്‍ എസ്‌ഐ വിജയന്‍, രാജപുരം എസ്‌ഐ ഇ വി രവീന്ദ്രന്‍, ചീമേനി എസ്‌ഐ സുമേഷ്, കാസര്‍കോട് റെയില്‍വെ എസ്‌ഐ കെ സുകുമാരന്‍, എസ്എസ്ബി എസ്‌ഐ രാജാറാം, ട്രാഫിക് എസ്‌ഐമാരായ ശശി, കൃഷ്ണപിടാരര്‍, നിലവിലുള്ള സെക്രട്ടറി പി കെ ശ്രീകുമാര്‍, ബേക്കല്‍ അഡീഷണല്‍ എസ്‌ഐ ജോസ്, കാസര്‍കോട് ട്രാഫിക് എസ്‌ഐ രത്‌നാകരന്‍ മുഴക്കോത്ത്, പോലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയും വെള്ളരിക്കുണ്ട് എഎസ്‌ഐയുമായ രത്‌നാകരന്‍ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്.
പേര് പരാമര്‍ശിച്ചവരില്‍ മിക്കവരും യുഡിഎഫ് അനുഭാവ പാനലിലാണ് മത്സരരംഗത്തുള്ളത്.

Keywords: Police association, Election, UDF, CPM, Kanhangad, Kasaragod