city-gold-ad-for-blogger

ബൈക്കോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23/03/2015) ബൈക്കോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് ചീഫ് സസ്‌പെന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മാണിക്കോത്തെ മധുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മാര്‍ച്ച് എട്ടിന് ഉച്ചയോടെ കാഞ്ഞങ്ങാട് ടിബി റോഡ് ജംഗഷ്‌നിലാണ് അപകടം നടന്നത്. കുശാല്‍ നഗറിലെ  എന്‍. അന്‍ഷാദ്(25) ഓടിച്ചു പോവുകയായിരുന്ന കെ.എല്‍. 60 എച്ച് 7819 നമ്പര്‍ കാറില്‍ എതിരെവന്ന മധു ഓടിച്ച കെഎല്‍ 14 ഇ 2690 നമ്പര്‍  പോലീസ് ബൈക്ക്  ഇടിക്കുകയായിരുന്നു.

അപകടത്തില്‍ അന്‍ഷാദിന് പരിക്കേല്‍ക്കുകയും കാറിന് കേടുപാടുകള്‍  സംഭവിക്കുകയും ചെയ്തിരുന്നു. അന്‍ഷാദ് എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരന്‍ മധുവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ബൈക്കോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia