പോലീസ് ഓഫീസര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍
Jan 6, 2012, 16:10 IST
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ ഓണക്കുന്നിനടുത്ത കുണിയന്‍ സ്വദേശി പി ഭരതനെ(36) കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരത്തേക്കാണെന്ന് പറഞ്ഞ് വീടുവിട്ട ഭരതന്‍ വ്യാഴാഴ്ച വൈകിട്ട് മലബാര്‍ എക്‌സ്പ്രസിന് യാത്ര പുറപ്പെട്ടിരുന്നു. യാത്ര ക്കിടയില്‍ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനിലിറങ്ങിയ ഭരതന്‍ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞ് വീണ് മരിച്ചതാണെന്ന് പറയുന്നു. മദ്യപാനത്തിനെതിരെയുള്ള ചികിത്സക്കായി ഭരതന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതാണത്രെ.
2009 ഒക്‌ടോബര്‍ 17 മുതല്‍ ഭരതന്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ച് വരികയാണ്.
മരണവിവരമറിഞ്ഞ് ബന്ധുക്കളും വെള്ളരിക്കുണ്ട് പോലീസും കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: രജനി. ഒന്നര വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്.

Keywords: Kasaragod, Kanhangad, Vellarikundu, Obituary, Police