മുക്കൂട് അക്രമ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി
Dec 24, 2011, 15:06 IST
കാഞ്ഞങ്ങാട്: ചിത്താരി മുക്കൂടില്‍ മൂന്ന് യുവാക്കളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം.
മുക്കൂടിലെ ലത്തീഫ്(22), ശരീഫ്(18), ശബീബ്(20) എന്നിവരെ ഡിസംബര്‍ 11 ന് രാത്രിയാണ് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
യുവാക്കളുടെ പരാതിയില്‍ മുനീര്‍, ഫൈസല്‍, കരീം, ഷൗക്കത്ത്, അബ്ദുള്‍ റഹ്മാന്‍ തുടങ്ങി എട്ടോളം പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികള്‍ പോലീസിന്റെ കണ്‍മുന്നിലുണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് അക്രമത്തിനിരയായ യുവാക്കള്‍ പരാതിപ്പെടുന്നത്.

Keywords: Accuse, Arrest, Kanhangad, അറസ്റ്റ്, പരാതി, കാഞ്ഞങ്ങാട്